ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മൂന്നാം കക്ഷിയില്ലെന്ന് കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാട് തള്ളി ഇന്ത്യ വ്യക്തമാക്കി. സിന്ധു നദീജലകരാർ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളും ഇടപാടുകളും ഉഭയകക്ഷിപരമാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിലപാടാണിതെന്നും
പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഭീകരതയെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു.
തീവ്രവാദത്തില്‍ എന്തുചെയ്യണമെന്ന് പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ തയ്യാറാണ്. പാകിസ്ഥാന്റെ പക്കല്‍ കൈമാറേണ്ട ഭീകരരുടെ പട്ടികയുണ്ട് എന്നും എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം എന്നും അതു ചെയ്താല്‍ മാത്രമാണ് ചര്‍ച്ചയുള്ളൂ എന്നും ജയശങ്കർ വ്യക്തമാക്കി.
















Discussion about this post