ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ജനുവരി 15ന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 15ന് വൈകിട്ട് ഏഴ് മണിക്കും ഒന്‍പത് മണിക്കും ഇടയിലാവും പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. കേന്ദ്രടൂറിസം മന്ത്രാലയം നൂറ് കോടിയോളം രൂപ ചിലവിട്ട് ക്ഷേത്രത്തില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നിര്‍വഹിക്കും.
കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണാന്തനത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം നേരിട്ട് അറിയിച്ചു. അതേ ദിവസം കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനവും മോഡി നിര്‍വഹിക്കും.
Discussion about this post