അമൃത്സര്‍: യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു ബിജെപിയില്‍ ചേര്‍ന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സന്ധു മത്സരിച്ചേക്കും.
ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് അമൃത്സര്‍ സ്വദേശിയായ സന്ധു അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ 10 വര്‍ഷം പ്രധാനമന്ത്രി മോദിയുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ മുന്‍ നയതന്ത്രജ്ഞന് സന്ധു പറഞ്ഞു.
അമേരിക്കയുമായും ശ്രീലങ്കയുമായും ഉള്ള ബന്ധത്തിലായിരുന്നു ഒന്നിച്ച് പ്രവര്‍ത്തിച്ചതെന്നും വികസനത്തിന് ഊന്നല്‍ നല്കുന്ന വ്യക്തിയാണ് മോദിയെന്നും ഇന്ന് വികസനമെന്നത് വളരെ അനിവാര്യമായ ഒന്നാണെന്നും സന്ധു പറഞ്ഞു.
അമൃത്സറിലും ഈ വികസനം എത്തണമെന്നും രാജ്യസേവനത്തിന്റെ പുതിയ പാതയിലേക്ക് എന്നെ പ്രോത്സാഹിപ്പിച്ച പാര്‍ട്ടി അധ്യക്ഷന്‍, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് നന്ദിയെന്നും സന്ധു പറഞ്ഞു.
Discussion about this post