മുംബൈ: മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന മകന് ആര്യന് ഖാനെ
കാണാന്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ഷാരൂഖ് ഖാന് എത്തിയത് മാധ്യമശ്രദ്ധ ഏറെ നേടിയിരുന്നു. ജയിലിലെത്തിയ ഷാരൂഖിന് ചുറ്റും ക്യാമറക്കണ്ണുകള്‍ നിറഞ്ഞു, ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു.
അതേസമയം, മകനെ കണ്ട് പുറത്തിറങ്ങിയ ഷാരൂഖിന് ചുറ്റും ജനങ്ങളും മാധ്യമങ്ങളും തിങ്ങി നിറഞ്ഞ കാഴ്ച്ച കണ്ട് താന്‍ തകര്‍ന്നു പോയെന്ന് നടി ശ്രുതി ഹരിഹരന് കുറിച്ചു.
‘മാധ്യമങ്ങളും പൊതുജനങ്ങളും അദ്ദേഹത്തെ വേട്ടയാടുന്ന വീഡിയോകള്‍ എന്നെ വല്ലാതെ അസ്വസ്ഥയാക്കി. സമൂഹം ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്ന രീതി എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല.
നിയമത്തിന് മുന്നില്‍ ആരും ചെറുതല്ല, വലുതല്ല എന്ന സത്യം അംഗീകരിക്കുമ്പോഴും, സമൂഹത്തിന്റെ നിലപാടുകള്‍ കാണുമ്പോള്‍ എനിക്ക് കൗതുകം തോന്നുന്നു.’- ശ്രുതി പറയുന്നു.
Discussion about this post