ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുംതോറും എന്‍ഡിഎയേയും മോഡി സര്‍ക്കാരിനെയും ഭയപ്പെടുത്തുകയാണ് സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം മുന്നണി വിട്ടത് 12 പാര്‍ട്ടികളാണ്. ഏറ്റവുമൊടുവില്‍ ഇന്നലെ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും മുന്നണി ബന്ധം ഉപേക്ഷിച്ചതോടെ ഏറെക്കുറെ ആശങ്കയില്‍ തന്നെയാണ് എന്‍ഡിഎ സഖ്യം.
അടുത്തകാലം വരെ എന്‍ഡിഎയിലെ ശക്തമായ സാന്നിധ്യമായിരുന്ന ടിഡിപി ഒറ്റയടിക്കാണ് മറുകണ്ടം ചാടി, പ്രതിപക്ഷ ചേരിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ടിഡിപിയ്ക്ക് പിന്നാലെയാണ് ജമ്മു കാശ്മീരിലെ സഖ്യകക്ഷിയായ പിഡിപി മുന്നണി വിട്ടത്.
ബിജെപിയുടെ സമാനസ്വഭാവക്കാരായ ശിവസേന അടുത്ത തവണ ബിജെപിയ്ക്കൊപ്പം മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അസം ഗണ പരിഷത്, ത്രിപുരയിലെ ഐപിഎഫ്ടി എന്നിവയും ബിജെപിയുടെ നയപരിപാടികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
എന്‍ഡിഎയില്‍ നിന്ന് കഴിഞ്ഞ് നാല് വര്‍ഷത്തിനിടെ അകന്ന പാര്‍ട്ടികള്‍ ഇവയാണ്:
ആര്‍എല്‍എസ്പി,ടിഡിപി, പിഡിപി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (ജിതന്‍ റാം മാഞ്ചി), ജനാധിപത്യ രാഷ്ട്രീയസഭ (സികെ ജാനു), സ്വാഭിമാനി പക്ഷ (മഹാരാഷ്ട്ര), ജനസേവാ പാര്‍ട്ടി(പവന് കല്യാണ്‍), ഡിഎംഡികെ(വിജയകാന്ത്), എഡിഎംകെ (വൈകോ), പിഎംകെ(രാംദാസ്), ഹരിയാന ജനഹിത കോണ്‍ഗ്രസ് (കുല്‍ദീപ് ബിഷ്ണോയി), ഗൂര്‍ഖ ജനമുക്തി മോര്‍ച്ച കേരളത്തില്‍ ബിഡിജെഎസും മുന്നണി സംവിധാനത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
നിലവില്‍ എന്‍ഡിഎയിലുള്ള മറ്റുകക്ഷികള്‍:
ശിരോമണി അകാലിദള്‍, ലോക്ജനശക്തി പാര്‍ട്ടി, അപ്നാ ദള്‍, ആര്‍പിഐ- അത്താവലെ, എഐഎന്‍ആര്‍സി, എന്‍പിപി
Discussion about this post