ന്യൂഡല്‍ഹി; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതും അണുവായുധവാഹകശേഷിയുള്ളതുമായ ‘അഗ്നി-5’ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. അയ്യായിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ഒഡിഷ തീരത്തെ ഡോ. അബ്ദുല്‍ കലാം ദ്വീപില്‍ ിന്നാണ് വിക്ഷേപിച്ചത്. മിസൈലിന്റെ ഏഴാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്.
മിസൈലിന് 17 മീറ്റര്‍ നീളവും രണ്ടുമീറ്റര്‍ വീതിയുമാണുള്ളത്. ഇതില്‍ ഒന്നര ടണ്‍ ഭാരം വരെയുള്ള അണ്വായുധം വഹിക്കാനാകും. കൃത്യതയുള്ള റിംഗ് ലേസര്‍ ഗിറോയെന്ന ഗതിനിയന്ത്രണസംവിധാനമാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നത്. പരീക്ഷണം പൂര്‍ണവിജയമാണെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post