ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബാന്‍സൂ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു. ഭീകരുടെ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സിആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് മരിച്ചത്.
അതേസമയം ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി കാശ്മീര്‍ സോണ്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു. സംഭവ സ്ഥലത്തുനിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. മരിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.
ബാന്‍സൂ മേഖലയില്‍ കാശ്മീര്‍ പോലീസ്, സൈന്യം, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
#UPDATE – Two terrorists eliminated & 2 AK-47 recovered. Joint operation in progress: Chinar Corps, Indian Army https://t.co/wbXYJ7Ei8o
— ANI (@ANI) June 23, 2020















Discussion about this post