ധാക്ക: ബംഗ്ലാദേശിൽ അക്രമി സംഘം ക്രൂരമായി മർദിച്ച ശേഷം തീകൊളുത്തിയ ഹിന്ദു യുവാവ് മരിച്ചു.
ശരിയത്ത്പൂർ സ്വദേശി ഖോകോൺ ചന്ദ്ര ദാസാണ് മരിച്ചത്.
ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കടയടച്ച് വീട്ടിലേക്ക് മടങ്ങവേ ക്രൂരമായി മർദിച്ച ശേഷം യാതൊരു പ്രകോപനവുമില്ലാതെ അക്രമികൾ ഇദ്ദേഹത്തെ തീകൊളുത്തുകയായിരുന്നു.
വേദന സഹിക്കവയ്യാതെ സമീപത്തെ കുളത്തിലേക്ക് ചാടിയ ഇദ്ദേഹത്തെ നാട്ടുകാരനായ മുസ്ലിം യുവാവാണ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്.
മെഡിസിൻ-മൊബൈൽ ബാങ്കിങ് ബിസിനസ് നടത്തുകയായിരുന്നു ഇദ്ദേഹം. ആരുമായും ശത്രുതയില്ലാത്ത ദാസിനെ ആക്രമിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് ഭാര്യ സീമ പ്രതികരിച്ചത്.














Discussion about this post