ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുതായി 1685 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 34,914 ആയി ഉയര്‍ന്നു. മരണസംഖ്യ 307 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ചെന്നൈയില്‍ മാത്രം 20 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. തമിഴ്നാട്ടിലെ എഴുപത് ശതമാനം കൊവിഡ് രോഗികളും ചെന്നൈയിലാണ്. കോയമ്പത്തൂര്‍, കന്യാകുമാരി ,തേനി അതിര്‍ത്തി ജില്ലകളിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
ചെന്നൈയില്‍ മാത്രം കഴിഞ്ഞ ദിവസം 1242 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ചെന്നൈയിലെ വൈറസ് ബാധിതരുടെ എണ്ണം 24,545 ആയി ഉയര്‍ന്നു.
Discussion about this post