ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജിത്ത ജോസഫ് അന്തരിച്ചു. 90 വയസ്സായിരുന്നു. എയിംസില്‍ ചികില്‍സില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. കോവിഡുകാലത്ത് അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ ബ്രിജിത്തക്ക്കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെങ്കിലും വിശദമായ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. അതിന് ശേഷവും ആശുപത്രിയില്‍ തുടരുകയായിരുന്നു. ഡല്‍ഹിയില്‍ കണ്ണന്താനത്തിനൊപ്പമായിരുന്നു ബ്രിജിത കഴിഞ്ഞിരുന്നത്.
അതേസമയം കണ്ണന്താനത്തിന്റെയും ഭാര്യയുടെയും കോവിഡ് പരിശോധന ഫലങ്ങള്‍ നെഗറ്റിവ് ആണ്. ബ്രിജിതിന്റെ ശവസംസ്കാരം പിന്നീട് കാഞ്ഞിരപ്പള്ളിയില്‍ വെച്ച് നടക്കും. കോട്ടയം ജില്ലയില്‍ മണിമലയാണ് ജന്മദേശം.
ഭര്‍ത്താവ് കെ വി ജോസഫ് നേരത്തെ മരിച്ചിരുന്നു. അല്‍ഫോന്‍സ് അടക്കം ഒന്‍പത് മക്കളാണ് ബ്രിജീത്തയ്ക്കുള്ളത്. ഇതില്‍ രണ്ട് പെണ്മക്കളും. മക്കളില്‍ രണ്ടു പേര് നേരത്തെ മരിച്ചിരുന്നു.
Discussion about this post