ചെന്നൈ: തനിക്കെതിരായി ഉയർന്ന അപവാദ പ്രചാരണങ്ങളോടും താരം വിജയ്‌യുമായി ബന്ധപ്പെട്ട ആദായ നികുതി റെയ്ഡിനേയും സംബന്ധിച്ച കുറിപ്പുകളോട് വ്യത്യസ്തമായി പ്രതികരിച്ച് തമിഴ് നടൻ വിജയ് സേതുപതി. സമൂഹമാധ്യമങ്ങളിലൂടെ വിജയ് സേതുപതി മതപരിവർത്തനം നടത്തിയെന്ന പ്രചാരണം ശക്തമായതോടെയാണ് പ്രതികരണവുമായി നടൻ രംഗത്തെത്തിയത്.
”പോയി വേറെ വേലൈ ഇരുന്താ പാരുങ്കടാ…” (പോയി വേറെ വല്ല പണിയുമുണ്ടെങ്കിൽ നോക്കെടാ…) എന്ന ഒറ്റവാചകത്തിലായിരുന്നു മുഖത്തടിച്ചതുപോലുള്ള സേതുപതിയുടെ മറുപടി.
സൂപ്പർതാരം വിജയ്‌ക്കെതിരായ ആദായ നികുതി വകുപ്പ് നടപടിയുടെ പശ്ചാത്തലത്തിൽ ‘ഐടി റെയ്ഡുകൾക്കു പിന്നിലെ യഥാർഥ വസ്തുത’ എന്ന പേരിൽ പ്രചരിക്കുന്ന കുറിപ്പിന് മറുപടിയായാണ് വിജയ് സേതുപതിയുടെ പ്രതികരണം. ചെന്നൈ വടപളനിയിൽ നടന്ന ചടങ്ങിൽ വിജയ് സേതുപതി, രമേഷ് ഖന്ന, ആരതി തുടങ്ങിയവർ ക്രിസ്തുമതം സ്വീകരിച്ചതായാണ് പ്രചാരണം. വിജയ്ക്ക് അടുപ്പമുള്ള സ്വകാര്യ കോളജ് ഉടമയായ വനിതയാണ് ഇതിന് ചുക്കാൻപിടിച്ചതെന്നും മതപരിവർത്തനം നടത്തിയവർ ആദായ നികുതി വകുപ്പിന്റെ നടപടി നേരിടേണ്ടിവരുമെന്നും കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
போயி வேற வேலை இருந்தா பாருங்கடா… pic.twitter.com/6tcwhsFxgT
— VijaySethupathi (@VijaySethuOffl) February 12, 2020













Discussion about this post