ഹൈദരാബാദ്: മുതിര്‍ന്ന തെന്നിന്ത്യന്‍ താരം ഗീതാഞ്ജലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അവരുടെ അന്ത്യം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ഗീതാഞ്ജലി അഭിനയിച്ചിട്ടുണ്ട്.
1961ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ സീതാരാമ കല്യാണമാണ് ഗീതാഞ്ജലിയുടെ ആദ്യ ചിത്രം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ ഗീതാഞ്ജലി അഭിനയിച്ചിട്ടുണ്ട്.
കാട്ടുമല്ലിക, സ്വപ്നങ്ങള്‍, മധുവിധു തുടങ്ങിയവയാണ് അവര്‍ അഭിനയിച്ച മലയാള ചിത്രങ്ങള്‍. രാമകൃഷ്ണനാണ് ഭര്‍ത്താവ്.
Discussion about this post