ന്യൂഡല്‍ഹി: ധോനിക്കൊപ്പം ഓടിത്തളര്‍ന്ന ഒരു മത്സരത്തിലെ ഓര്‍മ പങ്കുവെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരത്തിനിടെയുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിരാട് ഒാര്‍മ്മകള്‍ പുതുക്കിയത്.’ഒരിക്കലും മറക്കാനാകാത്ത മത്സരം. ഈ മനുഷ്യന്‍ എന്നെ ഒരു ഫിറ്റ്‌നസ് ടെസ്റ്റിലെന്നപോലെ ഓടിച്ചു’വെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് വിരാട് ട്വിറ്ററില്‍ കുറിച്ചു.
ഫിറ്റ്‌നസിന്റെ കാര്യത്തിലും വിക്കറ്റിനു പിന്നിലെ ഓട്ടത്തിന്റെ കാര്യത്തിലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയെ വെല്ലാന്‍ പോന്നൊരാള്‍ ഇന്ത്യന്‍ ടീമിലുണ്ടോ എന്ന കാര്യം സംശയമാണ്. ധോനിക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ നേരിടുന്ന പ്രധാന പ്രശ്‌നവും ഇതുതന്നെയാണ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടാണ് വിരാടിന്റെ ട്വീറ്റ്.
A game I can never forget. Special night. This man, made me run like in a fitness test
@msdhoni
pic.twitter.com/pzkr5zn4pG
— Virat Kohli (@imVkohli) September 12, 2019
2016-ലെ ട്വന്റി 20 ലോകകപ്പില്‍ ഓസീസിനെതിരേ നടന്ന മത്സരത്തിലാണ് കോലി, ധോനിക്കൊപ്പം ഓടിത്തളര്‍ന്നത്. ഓസീസിനെതിരേ 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലിന് 94 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് കോലിക്കൊപ്പം ധോനി ക്രീസിലെത്തുന്നത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ വിജയപാതയിലെത്തിച്ചു.
ഇന്ത്യയുടെ താരം 51 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത കോലിയായിരുന്നു. ജെയിംസ് ഫോക്‌നര്‍ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറിയടിച്ച് ധോനിയാണ് വിജയറണ്‍ കുറിച്ചത്. ധോനി വിജയറണ്‍ കുറിച്ചതിനു പിന്നാലെ തളര്‍ന്ന് ക്രീസിലിരിക്കുന്ന ചിത്രമാണ് കോലി ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.
Discussion about this post