നീലേശ്വരം : ലോറി സ്കൂട്ടറിലിടിച്ച് വയോധികൻ മരിച്ചു. ദേശീയ പാതയിൽ നീലേശ്വരം പള്ളിക്കര റെയിൽവെ മേൽപ്പാലത്തിൽ ആണ് അപകടം. രാവണീശ്വരം കൊട്ടിലങ്ങാട്ടെ നസീമ മൻസിലിൽ ഹംസ ആണ് മരിച്ചത്.
52 വയസ്സായിരുന്നു. പള്ളിക്കര ചിത്താരി കൊട്ടിലങ്ങാട് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും പയ്യന്നൂർ പെരുമ്പ കെഎസ്ആർടിസി ഡിപ്പോക്ക് സമീപത്തെ സ്വാഗത് ഹോട്ടൽ ഉടമയുമാണ് ഹംസ.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. ചെറുവത്തൂർ ഭാഗത്തുനിന്നും നീലേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടിയിൽ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഹംസ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.















Discussion about this post