ന്യൂഡൽഹി: എണ്ണ വില കുതിച്ചുയരുന്നു. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം തുടർച്ചയായ ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ ബ്രെന്റ് ക്രൂഡ് ഓയിൽ വില 76 ഡോളറിനു മുകളിൽ എത്തിയിരിക്കുകയാണ്.
നിലവിൽ ക്രൂഡ് ഓയിൽ വില 5 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇന്ന്, വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില 0.64% വരെ ഉയർന്നു.
ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്കാണ് ഇന്ന് എണ്ണവില എത്തിയത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ കഴിഞ്ഞ വ്യാപാര സെഷനിൽ 4.4% ഉയർന്ന് ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.













Discussion about this post