ടെഹ്റാൻ: ഇസ്രായേൽ ഇറാൻ സംഘർഷം യുദ്ധത്തിലേക്ക് നീളുമെന്ന് ഉറപ്പായതോടെ വിവിധ ലോകരാജ്യങ്ങൾ ഇറാനിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കാൻ തുടങ്ങി.
ഇറാനിൽ പഠിച്ചിരുന്ന 110 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ അർമേനിയയിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഇന്ന് ഇന്ത്യയിലേക്കെത്തിക്കും. യെരവാനിൽ നിന്നും ഡൽഹിലേക്ക് ആണ് വിമാനം.
ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്. വ്യോമമേഖല അടച്ചിരിക്കുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.
ടെഹ്റാനിൽ നിന്ന് ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർത്ഥികളെ മാറ്റിയിട്ടുണ്ട്. ഇറാനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരിൽ 1500 പേർ വിദ്യാർഥികളാണ്. ഇതിൽ ഭൂരിഭാഗവും കശ്മീരിൽനിന്നുള്ളവരാണ്.
Discussion about this post