കട്ടപ്പന: ഇടുക്കിയിൽ ശക്തമായ മഴയില്‍ നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു. കുമളി അതിര്‍ത്തി ചെക്ക്പോസ്റ്റിന് സമീപത്താണ് അപകടം. സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ലോറിയുടെ ഡ്രൈവിങ് സീറ്റില്‍ ആളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തടിയുമായെത്തിയ ലോറി സ്ഥലത്ത് നിര്‍ത്തിയിട്ടതായിരുന്നു.
ഇതിനിടെയാണ് മരംവീണ് അപകടമുണ്ടായത്. അപകടത്തിൽ ലോറിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
















Discussion about this post