വയനാട്: വയനാട് പഞ്ചാരക്കൊല്ലിയെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കടുവയുടെ കഴുത്തിലുണ്ടായ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസം മുമ്പ് രാധയെന്ന
സ്ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.പിലാക്കാവിൽ ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
രാത്രി 12.30തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോഴുണ്ടായ നാല് മുറിവുകൾ കടുവയുടെ കഴുത്തിൽ ഉണ്ടായിരുന്നു.
















Discussion about this post