ആലപ്പുഴ: കഞ്ചാവ് കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ചു. 2017 ജൂലൈയില്‍ അരൂർ പള്ളി ജംഗ്ഷന് സമീപത്ത് വെച്ച് ഒരു കിലോ 250 ഗ്രാം കഞ്ചാവുമായി തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ബഷീര്‍ (53 )നെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ് ഭാരതി നാല് വർഷം കഠിന തടവിനും 25000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.
അരൂർ എസ്.ഐ ടി.എസ് റനീഷ് ആയിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്.എ ശ്രീ മോൻ കോടതിയിൽ ഹാജരായി. 1994 ലെ കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതിയാണ് ഇയാൾ.
Discussion about this post