BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, August 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

ഡോക്ടറുടെ കൈയ്യക്ഷരം മോശമെന്ന് പറഞ്ഞ് ആഘോഷിക്കുന്നവരേ.. നൂറിലധികം രോഗികളെ നോക്കുന്ന ഏക ഡോക്ടറെയാണ് ഈ പരിഹസിക്കുന്നത്; കൈയ്യക്ഷരം തന്നെ അപ്രസക്തമാണിന്ന്: ഡോക്ടറുടെ വൈറൽ കുറിപ്പ്

Anitha by Anitha
January 13, 2021
in News
0
ഡോക്ടറുടെ കൈയ്യക്ഷരം മോശമെന്ന് പറഞ്ഞ് ആഘോഷിക്കുന്നവരേ.. നൂറിലധികം രോഗികളെ നോക്കുന്ന ഏക ഡോക്ടറെയാണ് ഈ പരിഹസിക്കുന്നത്; കൈയ്യക്ഷരം തന്നെ അപ്രസക്തമാണിന്ന്: ഡോക്ടറുടെ വൈറൽ കുറിപ്പ്
789
VIEWS
Share on FacebookShare on Whatsapp

കൊച്ചി: അവ്യക്തമായ മരുന്നുകുറിപ്പടി എഴുതിയതിന്റെ പേരിൽ സോഷ്യൽമീഡിയ പരിഹസിക്കുന്ന ഡോക്ടറെ പിന്തുണച്ചുകൊണ്ടും അദ്ദേഹത്തിന്റെ അവസ്ഥ വിശദീകരിച്ചുകൊണ്ടും മറ്റൊരു ഡോക്ടറുടെ വൈറൽ പോസ്റ്റ്. നൂറിലധികം രോഗികളെ ദിവസേന ജനറൽ സർജറി വിഭാഗത്തിൽ ചികിത്സ തേടുന്ന സ്ഥാപനത്തിലെ ഏക ശസ്ത്രക്രിയാ വിദഗ്ധൻ ആണ് ആരോപണ വിധേയനെന്നും അപ്രകാരം കുറിപ്പടിയെഴുതാനിടയാക്കിയ സാഹചര്യമെന്നും വിശദീകരിക്കുകയാണ് ഗൈനക്കോളജിസ്റ്റായ ഡോ.റീന എൻആർ.

READ ALSO

ബംഗളൂരുവിൽ കെട്ടിടത്തിൽ തീപ്പിടുത്തം, ഒരു കുടുംബത്തിലെ 4 പേർ ഉൾപ്പെടെ 5 മരണം

ബംഗളൂരുവിൽ കെട്ടിടത്തിൽ തീപ്പിടുത്തം, ഒരു കുടുംബത്തിലെ 4 പേർ ഉൾപ്പെടെ 5 മരണം

August 16, 2025
2
ചിക്കൻ സാൻവിച്ചിൽ നിന്നും  ഭക്ഷ്യവിഷബാധ, 35ഓളം പേർ ആശുപത്രിയിൽ

ചിക്കൻ സാൻവിച്ചിൽ നിന്നും ഭക്ഷ്യവിഷബാധ, 35ഓളം പേർ ആശുപത്രിയിൽ

August 16, 2025
5

ഓരോ രോഗികളേയും ചികിത്സിച്ച് വേണ്ട ടെസ്റ്റുകൾ നിർദേശിച്ച് ഓപ്പറേഷൻ തീയ്യേറ്ററിലെ രോഗികളെ പരിചരിച്ച് അഡ്മിറ്റായ രോഗികളെ സന്ദർശിച്ച് പ്രാഥമികകൃത്യങ്ങൾ പോലും പലപ്പോഴും നിർവഹിക്കാതെ ഒരാൾ മാത്രം പലവിധ ചുമതലകൾ നിർവഹിക്കുന്ന രീതിയാണ് പല ആശുപത്രികളിലുമുള്ളതെന്ന് റീന കുറിപ്പിൽ പറയുന്നു. വിവാദമായ മരുന്നുകുറിപ്പടി ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങാൻ നിർദേശിച്ചവയാണ്.

prescription

ആശുപത്രി ഫാർമസിയിൽ കാണിച്ചാൽ, അല്ലെങ്കിൽ ഒരു ഫോൺ വിളിയിൽ ഒഴിവാക്കാമായിരുന്ന പ്രശ്‌നം ലോകത്താകമാനമുള്ള മലയാളികളിലേക്ക് എത്തിക്കുകയും സിസ്റ്റത്തിൽ നിലനിൽകുന്ന അപാകതകൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ പർവതീകരിച്ച് ഡോക്ടർമാരുടെ മാത്രം പിഴവായി ചിത്രീകരിക്കുകയും ചെയ്യുന്നത്, പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്നു കൊണ്ട് പൊതുജനങ്ങൾക്ക് പരമാവധി സേവനം നൽകുന്ന സർക്കാർ ഡോക്ടർമാരുടെ മനോവീര്യം കെടുത്താനേ ഉപകരിക്കൂവെന്നും ഡോ. റീന കുറിപ്പിൽ പറയുന്നു.

ഡോ. റീനയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഡോക്ടറുടെ കൈയ്യക്ഷരം ആണല്ലോ ചർച്ചാ വിഷയം. കൈയ്യഷരത്തിൻ്റെ ചന്തവും വൃത്തിയും പോയിട്ട്, കൈയ്യക്ഷരം തന്നെ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കേരളത്തിലെ ഒരു കോർപറേറ്റ് ഹോസ്പിറ്റലിലും ഡോക്ടർമാർ സ്വന്തം കൈപ്പടയിലല്ല മരുന്ന് കുറിപ്പടി കൊടുക്കുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ പോലും ഓഫീസ് ഫയലുകളും ഉത്തരവുകളും കമ്പ്യൂട്ടർ വൽകൃതമായിട്ട് ഏറെ നാൾ കഴിഞ്ഞു. മരുന്നു കുറിപ്പടികളും മറ്റും കമ്പ്യൂട്ടർ വൽകൃതമാക്കാനുള്ള e health നടപടികൾ ആരംഭിച്ചുവെങ്കിലും കോവിഡ് മഹാമാരി പടർന്നു പിടിച്ച് കാര്യങ്ങൾ അവതാളത്തിലാക്കി എന്നത് എല്ലാവർക്കും അറിവുള്ളതുമാണ്.
കൊല്ലം ജില്ലയിലെ മരുന്നു കുറിപ്പടി വിവാദമായ ആശുപത്രിയിലെ നിലവിലുള്ള സാഹചര്യങ്ങൾ നാം മനസ്സിലാക്കണം.
ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജും, ജില്ലാ ആശുപത്രിയും പരിപൂർണമായും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാററിയിരിക്കുന്നതിനാൽ ഈ സ്ഥാപനങ്ങളിൽ കഴിഞ്ഞ ആറേഴു മാസങ്ങളായി സർജറി വിഭാഗത്തിൽ സേവനങ്ങൾ ലഭ്യമല്ല. തന്മൂലം സമീപ താലൂക്ക് ആശുപത്രികളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്.
1. നൂറിലധികം രോഗികൾ ദിവസേന ജനറൽ സർജറി വിഭാഗത്തിൽ ചികിൽസ തേടുന്ന സ്ഥാപനത്തിലെ ഏക ശസ്ത്രക്രിയാ വിദഗ്ദ്ധൻ ആണ് ആരോപണ വിധേയൻ. Abdomino Perineal Resection ഉൾപ്പെടെയുള്ള അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ചെയ്യുന്ന യുവ ഡോക്ടർ.
2. ‍OP സമയം തീരുന്ന നിമിഷത്തിൽ(12‌മണി കഴിഞ്ഞ് 59 മിനിറ്റും, 35 സെക്കൻ്റും ) 98ാമതായി എത്തിയ രോഗി . ഏതാണ്ട് രണ്ടു മണിക്കാകും ഡോക്ടർ രോഗിയെ പരിശോധിച്ചിട്ടുണ്ടാവുക.
3. ശസ്ത്ര ക്രിയക്കായി എത്തുന്ന ഒരു രോഗിയെ പരിശോധിക്കുന്നതിന് ചുരുങ്ങിയത് എത്ര സമയം വേണ്ടി വരും ? ജനറൽ OP അല്ല. സ്പെഷ്യാലിറ്റി OP ആണെന്ന് ശ്രദ്ധിക്കണം.
* മുഴയോ വേദനയോ എന്താണെന്ന് മനസ്സിലാക്കി, ഓരോ അവസ്ഥക്കും അനുസൃതമായ പരിശോധനകൾ ചെയ്ത് ശരിയായ രോഗനിർണ്ണയം നടത്തണം.
* US scan , CT scan തുടങ്ങിയ പരിശോധനകൾ ചെയ്യിച്ച് ഓപ്പറേഷൻ ആവശ്യമുണ്ടോ , അതോ മരുന്നുകൾ മതിയോ എന്ന് നിർണ്ണയിക്കണം
* ഓപ്പറേഷൻ ചെയ്യാൻ പറ്റുന്ന ആരോഗ്യ സിഥിതിയിലാണോ രോഗി എന്ന് നിർണ്ണയിക്കാൻ വേണ്ട പരിശോധനകൾ എഴുതി കൊടുക്കണം
* അനിസ്തീഷ്യ‌ നൽകാൻ ആവശ്യമായ ശാരീരിക ശേഷി ഉണ്ടോ എന്നറിയാനായി ‍ECG, X ray തുടങ്ങിയ ടെസ്റ്റുകൾ എഴുതി കൊടുക്കണം.
* ഓപ്പറേഷൻ വേണം എന്നുള്ള രോഗികളെ പ്രി അനസ്തീഷ്യ ചെക്കപ്പിനായി വിടണം.
* ഇതിനിടയിൽ ഓപ്പറേഷൻ കഴിഞ്ഞ് വാർഡിൽ കിടക്കുന്ന രോഗികളെ കാണാനായി പോകണം.
* കിടക്കുന്ന രോഗികളുടെ കേസ് ഷീറ്റ് എഴുതണം. ഡിസ്ചാർജ്ജ് കാർഡ് എഴുതണം
മേൽപറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യാൻ സർജറിയിൽ ബിരുദാനന്തര ബിരുദമുള്ള ഡോക്ടർ തന്നെ വേണം എന്നില്ല. ജൂനിയർ ഡോക്ടർ, സ്റ്റാഫ് നഴ്സ്, പാരാ മെഡിക്കൽ സ്റ്റാഫ് തുടങ്ങി പലർക്കും ചെയ്യാൻ കഴിയുന്നതാണ് ഇവയിൽ മിക്കതും.
കേരളത്തിലെ കോർപറേറ്റ് ആശുപത്രികളിൽ ജോലി ചെയ്യുന്ന ഒരു ജനറൽ സർജന് ഇത്രയും കാര്യങ്ങൾ ചെയ്യാൻ ജൂനിയർ ഡോക്ടർമാരുടെ സഹായം ഉണ്ടാകും. സ്റ്റാഫ് നഴ്സ് അല്ലെങ്കിൽ പാരമെഡിക്കൽ സ്റ്റാഫ്, ക്ലറിക്കൽ സ്റ്റാഫ് തുടങ്ങിയവർ സഹായിക്കാനും എത്തും.
എന്നാൽ പരിമിതമായ സർക്കാർ സംവിധാനങ്ങളിൽ സ്പെഷ്യാലിറ്റി സർവ്വീസ് നൽകുന്ന ഡോക്ടർമാർ നിസ്സഹായരാണ്. മേൽ വിവരിച്ച കാര്യങ്ങളെല്ലാം one man show ആയി അവതരിപ്പിക്കാൻ വിധിക്കപ്പെട്ടവർ ! ! ! ! .
ആഴ്ചയിൽ രണ്ടു ദിവസം OP യിലും രണ്ടു ദിവസം ഓപ്പറേഷൻ തീയറ്ററിലും ജോലി ചെയ്യുന്ന സർക്കാർ ആശുപത്രിയിലെ ഒരു ജനറൽ സർജന്, മറ്റ് രണ്ടു ദിവസങ്ങളിൽ വാർഡ് ഡ്യൂട്ടി, കോവിഡ് ഡ്യൂട്ടി, പോസ്റ്റ് മോർട്ടം ഡ്യൂട്ടി, ജയിൽ ഡ്യൂട്ടി തുടങ്ങി മറ്റനേകം ചുമതലകളും ഉണ്ട്.
ഒന്നാലോചിച്ചു നോക്കൂ. . . .
ഒരൊറ്റ വ്യക്തി നൂറിലധികം രോഗികളും അവരുടെ കൂട്ടിരുപ്പുകാരും തീർക്കുന്ന ജനക്കൂട്ടത്തിനു നടുവിൽ രാവിലെ എട്ടു മണി മുതൽ ഇരുന്ന് മേൽ പറഞ്ഞ ജോലികളെല്ലാം തനിയെ ചെയ്ത് , മരുന്നു കൊണ്ട് കുറക്കാൻ കഴിയുന്ന രോഗങ്ങൾ മനസ്സിലാക്കി അവർക്ക് മരുന്നും , ഓപ്പറേഷൻ വേണ്ടവരെ അതിന് സജ്ജരാക്കി, ഓപ്പറേഷനും ചെയ്ത്, രോഗ ശാന്തിയും സൌഖ്യവും ഉണ്ടാക്കുന്നു.
ഈ തിരക്കിനിടയിൽ പ്രാഥമിക കാര്യങ്ങൾ പോലും നിർവഹിക്കാൻ എഴുന്നേറ്റു പോകാതെയാവും പലപ്പോഴും ഡോക്ടർമാർ OPൽ ഇരുന്ന് രോഗികളെ നോക്കുക. ഈ പരിമിതമായ സൌകര്യങ്ങളിൽ അവസാന രോഗിയേയും നോക്കി നടുവ് നിവർത്തി കഴിയുമ്പോഴാണ് , ആശുപത്രി ഫാർമസിയിൽ കാണിക്കേണ്ട OP ടിക്കറ്റ് സമൂഹം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതും ഡോക്ടർക്കെതിരെ അവമതിപ്പുണ്ടാക്കുന്ന തരത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതും കാണേണ്ടി വരിക ! ! ! ! !
അപ്പോൾ അവൻ്റെ മേക്കിട്ടു കേറാൻ അക്ഷര വടിവ് എന്നൊരു കച്ചിതുരുമ്പ് കിട്ടിയാൽ അതു പാഴാക്കരുത് മക്കളേ ! ! ! ! !
ഇതെല്ലാം വിശദീകരിച്ചത് മോശം കൈയ്യെഴുത്തിനെ ന്യായീകരിക്കാനല്ല. ആ രീതിയിൽ എഴുതിപ്പോയത് എന്തു കൊണ്ടെന്ന് വായനക്കാർക്ക് മനസ്സിലാകാൻ വേണ്ടിയാണ്.
രോഗത്തിൻ്റെ പേര്, ആശുപത്രി ഫാർമസിയിൽ ലഭ്യമായ മരുന്നുകൾ, രോഗി ചെയ്യേണ്ട ടെസ്റ്റുകൾ എന്നിവയാണ് OP ticket ൽ എഴുതിയിരിക്കുന്നത് . ഫാർമസിസ്റ്റിന് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ ഉടനെ തന്നെ വിളിച്ചു ചോദിച്ച് മരുന്നു നൽകാറാണ് പതിവ്. അങ്ങനെ നിർദ്ദേശം നൽകിയിട്ടും ഉണ്ട്. പുറത്തേക്കുള്ള മരുന്ന് കുറിപ്പടിയല്ല നൽകിയത്. ആശുപത്രി ഫാർമസിയിൽ നിന്ന് വാങ്ങേണ്ട മരുന്നുകളാണ് എഴുതിയിരിക്കുന്നത്.
കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത്, ചുരുങ്ങിയ കാലയളവിൽ അടിസ്ഥാന സൌകര്യങ്ങളിലുണ്ടായ പുരോഗതി ഏവരേയും അതിശയിപ്പിക്കുന്നതാണ്. രോഗികളുടെയും രോഗങ്ങളുടേയും കാര്യത്തിലും അഭൂതപൂർവമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ അതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം‌ വർദ്ധിച്ചിട്ടില്ല എന്നത് പരമമായ സത്യം മാത്രമാണ്. തീർച്ചയായും അടുത്ത കാലത്തായി ധാരാളം തസ്തികകൾ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അത് സർക്കാർ ആശുപത്രികളിലെ രോഗികളുടെ വർദ്ധനവിനും, ആശുപത്രി സൌകര്യങ്ങളുടെ വർദ്ധനവിനും ആനുപാതികമായി വർദ്ധിച്ചിട്ടില്ല എന്നത് ഒരു യാഥാർഥ്യം മാത്രമാണ്.
ആശുപത്രി ഫാർമസിയിൽ കാണിച്ചാൽ, അല്ലെങ്കിൽ ഒരു ഫോൺ വിളിയിൽ ഒഴിവാക്കാമായിരുന്ന പ്രശ്നം ലോകത്താകമാനമുള്ള മലയാളികളിലേക്ക് എത്തിക്കുകയും സിസ്റ്റത്തിൽ നിലനിൽകുന്ന അപാകതകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പർവതീകരിച്ച് ഡോക്ടർമാരുടെ മാത്രം പിഴവായി ചിത്രീകരിക്കുകയും ചെയ്യുന്നത്, പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്നു കൊണ്ട് പൊതുജനങ്ങൾക്ക് പരമാവധി സേവനം നൽകുന്ന സർക്കാർ ഡോക്ടർമാരുടെ മനോവീര്യം കെടുത്താനേ ഉപകരിക്കൂ.
പൊതു സമൂഹമേ പൊറുക്കുക, ഞങ്ങൾ നിസ്സഹായരാണ്.. . . . കഴിവിൻ്റെ പരമാവധി ശ്രമിക്കുന്നുണ്ട്. . . . ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നോക്കുന്നുമുണ്ട്. . .
മാനുഷികമായ കഴിവുകൾക്കുള്ളിൽ നിന്ന് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്. അതിമാനുഷികമായ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കരുത്.
Dr. N. R. Reena

Tags: doctordr. reenaKerala

Related Posts

കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

ന്യൂന മര്‍ദ്ദം ശക്തിയാര്‍ജ്ജിക്കുന്നു; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയും കാറ്റും, മുന്നറിയിപ്പ്

August 14, 2025
4
പൊള്ളുന്ന ചൂടില്‍ ആശ്വാസമായി മഴ വരുന്നു; കേരളത്തില്‍ ഇന്നും വരും ദിവസങ്ങളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത
Kerala News

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം, കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഴ മുന്നറിയിപ്പ്‌

August 13, 2025
4
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അലർട്ട്

August 5, 2025
2
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ അതിതീവ്ര മഴ വരുന്നു; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

August 4, 2025
3
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചു; വ്യാപക മഴയില്‍ മുങ്ങി തമിഴ്‌നാട്
Kerala News

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം അതിശക്ത മഴ, ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

August 4, 2025
3
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

സംസ്ഥാനത്ത് മഴ കനക്കുന്നു, 60 കിമി വേഗതയിൽ കാറ്റിനും സാധ്യത

August 3, 2025
3
Load More
Next Post
ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയയാള്‍ പിടിയില്‍; മാനസിക രോഗിയെന്ന് പോലീസ് റിപ്പോര്‍ട്ട്

ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയയാള്‍ പിടിയില്‍; മാനസിക രോഗിയെന്ന് പോലീസ് റിപ്പോര്‍ട്ട്

Goa beach | Bignewslive

ഗോവയിലെ ബീച്ചുകളില്‍ മദ്യപാനത്തിന് വിലക്ക്; ലംഘിച്ചാല്‍ 10,000 രൂപ വരെ പിഴ

army man

സഹപ്രവർത്തകരുടെ ഭാര്യയുമായി ലൈംഗിക ബന്ധം യോജിച്ച പ്രവർത്തിയല്ല; വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ വിധി സൈനികർക്ക് ബാധകമാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

Discussion about this post

RECOMMENDED NEWS

ഹുമയൂണ്‍ കുടീരത്തിലെ ഭിത്തി തകര്‍ന്നു വീണു; അഞ്ച് മരണം

ഹുമയൂണ്‍ കുടീരത്തിലെ ഭിത്തി തകര്‍ന്നു വീണു; അഞ്ച് മരണം

20 hours ago
11
‘അമ്മയെ’ നയിക്കാൻ വനിതകൾ; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

‘അമ്മയെ’ നയിക്കാൻ വനിതകൾ; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

22 hours ago
9
‘അമ്മ’ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞത്, വിട്ടുപോയവരെ തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കും’ : ശ്വേത മേനോന്‍

‘അമ്മ’ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞത്, വിട്ടുപോയവരെ തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കും’ : ശ്വേത മേനോന്‍

7 hours ago
8
പാലക്കാട് രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു, തിരച്ചിൽ

പാലക്കാട് രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു, തിരച്ചിൽ

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version