നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനായി. അങ്കമാലി കരയാപറമ്പ് സെന്റ് ജോസഫ് ചര്‍ച്ചില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ സംബന്ധിച്ചത്. അഞ്ച് വര്‍ഷത്തെ പ്രണയ സാഫല്യം കൂടിയാണിത്. അയര്‍ലണ്ടില്‍ നഴ്സാണ് അനീഷ പൗലോസ്. വിവാഹത്തിനായി നാട്ടിലേക്കെത്തുകയായിരുന്നു. ഓഗസ്റ്റ് 4ന് ഇതേ പള്ളിയില്‍ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ വിന്‍സെന്റ് പെപ്പേ എന്ന കഥാപാത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് സിനിമയിലെത്തിയത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ആയിരുന്നു ആന്റണിയുടെ രണ്ടാമത്തെ സിനിമ. ലിജോ പെല്ലിശേരിയുടെ തന്നെ ജെല്ലിക്കട്ട് എന്ന സിനിമയിലും നായകനായി എത്തിയത് ആന്റണിയായിരുന്നു.
ചുരുങ്ങിയ കാലത്തിനിടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറാന്‍ ആന്റണിക്ക് സാധിച്ചിട്ടുണ്ട്. അജഗജാന്തരം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവാണ് ആന്റണി വര്‍ഗീസിന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍.
Discussion about this post