നടി ദുര്‍ഗ്ഗ കൃഷ്ണ വിവാഹിതയായി. നിര്‍മാതാവും ബിസിനസുകാരനുമായ അര്ജുന് രവീന്ദ്രനാണ് താരത്തിന് താലി ചാര്‍ത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡം പാലിച്ച് കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ സന്നിഹതരായത്.
കഴിഞ്ഞ നാലു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹ തിയ്യതി പുറത്ത് വിട്ടത്. നേരത്തെ സേവ് ഡ ഡേറ്റ് ചിത്രങ്ങളും താരം പങ്കിട്ടിരുന്നു. ചിത്രം സോഷ്യല്‍മീഡിയയില്‍ നിറയുകയും ചെയ്തിരുന്നു. നിരവധി പേര് താരത്തിന് ആശംസകള്‍ നല്കി.
പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കംകുറിച്ച നായികയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്ഫഷന് ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.
Discussion about this post