നടി ഹൻസിക മോട്വാനി വിവാഹ ജീവിതത്തിലേയ്ക്ക് കടക്കാൻ ഒരുങ്ങുന്നു. ഈ വർഷാവസാനം ഡിസംബറിൽ വെച്ചാണ് നടി വിവാഹിതയാകുന്നത്. തികച്ചും രാജകീയമായി നടത്തുന്ന വിവാഹത്തിന് വേദിയാകുന്നതാകട്ടെ ജയ്പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരമാണ്.എന്നാൽ, വരന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തു വിടാൻ നടിയോ കുടുംബമോ തയ്യാറായിട്ടില്ല.
‘നരബലി ഭവന സന്ദർശനം 50 രൂപ’ സ്റ്റിക്കർ ഒട്ടിച്ച് ഓട്ടോറിക്ഷയുടെ ഓട്ടം; ഒറ്റ ദിവസത്തെ കളക്ഷൻ 1200 രൂപ
ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. കൊട്ടാരത്തിൽ താരവിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. തെലുങ്ക് ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹൻസിക അഭിനയ ലോകത്തിലേയ്ക്ക് എത്തിയത്. പിന്നീട് ഹിന്ദി സിനിമകളിലും താരം സാന്നിധ്യം അറിയിച്ചു.
എന്നാൽ, പ്രേക്ഷകശ്രദ്ധ നേടിയത് ഹിമേഷ് രേഷാമിയ നായകനായി എത്തിയ ആപ്ക സുരൂർ എന്ന ചിത്രത്തിലൂടെയാണ്. ശേഷം 2008-ൽ കന്നഡയിലും നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്. അടുത്തിടെ താരത്തിന്റെ പേരുകൾ തമിഴിലെ നടന്മാർക്കൊപ്പം ഉയർന്ന് കേട്ടിരുന്നു. എന്നാൽ നടി പാപ്പരാസികളുടെ പ്രചരണത്തിൽ മൗനം പാലിക്കുകയായിരുന്നു.
Discussion about this post