ചേര്‍പ്പ്: 12 വര്‍ഷം മുന്‍പ് വിധി വീല്‍ചെയറിലാക്കിയിട്ടും ജീവിതത്തില്‍ തളരാതെ മുന്‍പോട്ടു പോയ യൂത്ത് കോണ്‍ഗ്രസ് നേതാവ് തണ്ടാശേരി വീട്ടില്‍ ഷിബു ജോര്‍ജ് (44) വിവാഹിതനായി. ആലുവ സ്വദേശിനി പുത്തന്‍പുര സോണിയ തങ്കച്ചന്‍ (37) ആണ് ഷിബുവിന് ഇനി ഇണയായും തുണയായും എത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു രജിസ്റ്റര്‍ വിവാഹം നടത്തിയത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന ഷിബു 12 വര്‍ഷം മുന്‍പുണ്ടായ അപകടത്തെ തുടര്‍ന്നു ശരീരം തളര്‍ന്നതോടെയാണ് വീല്‍ ചെയറിലായത്. 2009 ജനുവരി 30ന് അടൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാംപില്‍ പങ്കെടുക്കവേ താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് കാല്‍ വഴുതി വീഴുകയായിരുന്നു.
കെഎസ്യു പ്രവര്‍ത്തകനായിരിക്കെ ക്രൈസ്റ്റ് കോളേജ് യൂണിയനില്‍ ജനറല്‍ സെക്രട്ടറിയും സെന്റ് തോമസ് കോളജില്‍ ചെയര്‍മാനുമായിരുന്നു. കിടപ്പിലായതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി. ഷിബുവിന്റെ ഏകാന്തജീവിതത്തെപ്പറ്റി സഹപാഠിയായിരുന്ന അഭിഭാഷകന്‍ 6 മാസം മുന്‍പ് സമൂഹ മാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.
ഈ കുറിപ്പ് കണ്ട് ബ്യൂട്ടീഷ്യനായ സോണിയ ഷിബുവിനെ വിളിച്ചു വിവാഹ സമ്മതമറിയിച്ചു. എന്നാല്‍ അവസ്ഥ കണ്ടശേഷം മതി തീരുമാനമെന്നു ഷിബു പറഞ്ഞതോടെ സോണിയ വീട്ടിലെത്തുകയും വിവാഹ ജീവിതത്തിലേയ്ക്ക് കടക്കാന്‍ ഉറച്ച തീരുമാനം എടുക്കുകയുമായിരുന്നു.
Discussion about this post