BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഒരു ദിവസം പാടിയത് 21 പാട്ടുകള്‍, ഒരുവര്‍ഷം രണ്ടായിരത്തിലധികം ഗാനങ്ങള്‍, പാട്ടില്‍ ഹരം കൊണ്ട് എസ്പിബി നടത്തിയ സാഹസങ്ങള്‍ നിരവധി; വിടവാങ്ങിയത് സംഗീതലോകത്ത് പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭ

Akshaya by Akshaya
September 25, 2020
in Entertainment
0
ഒരു ദിവസം പാടിയത് 21 പാട്ടുകള്‍, ഒരുവര്‍ഷം രണ്ടായിരത്തിലധികം ഗാനങ്ങള്‍, പാട്ടില്‍ ഹരം കൊണ്ട് എസ്പിബി നടത്തിയ സാഹസങ്ങള്‍ നിരവധി; വിടവാങ്ങിയത് സംഗീതലോകത്ത് പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭ
54
VIEWS
Share on FacebookShare on Whatsapp

ആരാധകര്‍ക്ക് എസ്പിബി, പ്രിയപ്പെട്ടവര്‍ക്ക് ബാലു, അങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നുണ്ടെങ്കിലും പാട്ടിന്റെ ലോകത്ത് അദ്ദേഹം പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭയാണ്. മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിക്കുന്ന ‘സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളെ’യും പ്രണയത്തിന്റെ മാസ്മരികതയില്‍ അലിയിച്ച താരാപഥവുമൊന്നും എത്ര പാട്ടുകള്‍ വന്നാലും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

അത്രയേറെ മനസ്സില്‍ ഇടംനേടിയിട്ടുണ്ട്. പ്രിയ എസ്പിബിയെ പോലെ മറ്റൊരു ഗായകനും നമ്മെ അതിശയിപ്പിച്ചിട്ടുണ്ടാവില്ല, കാരണം സംഗീതലോകത്ത് അദ്ദേഹത്തിന്റെ സംഭാവന അത്രത്തോളം വിലപ്പെട്ടതുതന്നെയായിരുന്നു. കാല്‍പനിക പ്രണയത്തിന്റെ കടലിരമ്പമാണ് ചിലപ്പോള്‍ ആ സ്വരം. മറ്റു ചിലപ്പോള്‍ വിരഹവേദനയില്‍ മഹാമൗനത്തിന്റെ താഴ്വരയിലേക്ക് കൈപിടിക്കും. അല്ലെങ്കില്‍ മനസ്സില്‍ എന്തെന്നറിയാത്ത ആനന്ദ വര്‍ഷം.

‘ശങ്കരാ…നാദശരീരാ പരാ വേദവിഹാരാ ഹരാ ജീവേശ്വരാ’ എന്ന് എസ്പിബി അനായാസേന പാടുമ്പോള്‍ ഒരുമാത്ര അത്ഭുതത്തോടെ നോക്കിയിരുന്നുകാണും നമ്മളില്‍ പലരും. ശാസ്ത്രീയ സംഗീതം പഠിക്കാതെയാണ് അദ്ദേഹം ശങ്കരാഭരണത്തിലെ ഗാനങ്ങള്‍ ആലപിച്ചതെന്ന് അറിയുമ്പോള്‍ ചിലപ്പോള്‍ അമ്പരപ്പ് തോന്നിയേക്കാം.

സംഗീതത്തോടുള്ള അര്‍പ്പണ മനോഭാവവും ആത്മവിശ്വാസവുമാണ് അദ്ദേഹത്തെ പൂര്‍ണനാക്കിയത്. ‘പൂര്‍ണത കൈവരിക്കാന്‍ ബാലു പ്രകടിപ്പിച്ച കഴിവാണ് വളര്‍ച്ചയുടെ മുതല്‍ക്കൂട്ട്’ എന്നായിരുന്നു സംഗീത സംവിധായകന്‍ എം.എസ്. വിശ്വനാഥന്‍ ഒരിക്കല്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കുറിച്ചു പറഞ്ഞത്.

ഹരികഥ പാടി നടന്ന എസ്.പി. സാംബമൂര്‍ത്തിയാണ് പിതാവ്. മകന്‍ ഒരു ഗായകനാകണമെന്ന് ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, ബാലുവിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതായിരുന്നു സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഇന്നത്തെ എസ്പിബിയിലേക്ക് എത്തിയത്.

ഇളയരാജയ്‌ക്കൊപ്പം സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. അതിനിടെയാണ് തെലുങ്ക് സംഗീത സംവിധായകന്‍ കോദണ്ഡപാണിയുടെ ‘ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണ’യില്‍ പാടാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്. എന്നാല്‍ അതില്‍ അദ്ദേഹം തൃപ്തനായില്ല.

എംജിആറിന്റെ ‘അടിമൈപ്പെണ്’ എന്ന ചിത്രത്തില്‍ ‘ആയിരം നിലാവേ വാ’ എന്ന ഗാനം പാടി അരങ്ങേറ്റം. പിന്നീടങ്ങോട്ട് റെക്കോര്‍ഡുകളുടെ പെരുമഴയായിരുന്നു. നാലു പതിറ്റാണ്ടു കൊണ്ട് പാടിത്തീര്‍ത്തത് 40,000ല്‍ അധികം ഗാനങ്ങള്‍. നാലു ഭാഷകളിലായി ആറുതവണ ദേശീയ പുരസ്‌കാരം നേടിയ അതുല്യ പ്രതിഭ.

രാജ്യം പദ്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിച്ച സംഗീത മാന്ത്രികന്‍. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി അങ്ങനെ ഒട്ടേറെ ഭാഷകളില്‍ സ്വരം പടര്‍ത്തി എസ്പിബി.

ബംഗളൂരുവിലെ ഒരു റെക്കോര്‍ഡിങ് തിയറ്ററില്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ എസ്പിബി പാടിയത് 21 പാട്ടുകള്‍. ഒറ്റദിവസം കൊണ്ടു 19 തമിഴ് ഗാനങ്ങള്‍, 16 ഹിന്ദി ഗാനങ്ങള്‍ എന്നിങ്ങനെ പാട്ടില്‍ ഹരം കൊണ്ട് എസ്പിബി നടത്തിയ സാഹസങ്ങള്‍ തുടര്‍ന്നു. ഒരുദിവസം ശരാശരി ആറുഗാനമെങ്കിലും പാടി.

അങ്ങനെ ഒരുവര്‍ഷം രണ്ടായിരത്തിലധികം ഗാനങ്ങള്‍. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡ് കൂടി അദ്ദേഹം സ്വന്തമാക്കി. അതുല്യനായ ഗായകനായിരിക്കെത്തന്നെ നടന്‍, സംഗീതസംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അങ്ങനെ ചലച്ചിത്രരംഗത്ത് അദ്ദേഹം തകര്‍ത്താടി. ഇന്ന് ഈ ലോകത്ത് നിന്ന് അദ്ദേഹം വിടവാങ്ങിയെങ്കിലും ആരാധകരുടെ മനസ്സില്‍ ഇനിയും വര്‍ഷങ്ങളോളം അദ്ദേഹം ജീവിക്കും.

Tags: deathsingersp balasubrahmanyam

Related Posts

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ
Kerala News

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
5
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍
Kerala News

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

February 8, 2026
10
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി
Kerala News

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

February 5, 2026
9
death|bignewslive
Kerala News

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

February 5, 2026
16
എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala News

എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 5, 2026
5
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
Kerala News

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

February 1, 2026
8
Load More
Next Post
കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫിന് കൊവിഡ് 19 സ്ഥിരീകരിച്ചു

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ്: തീരുമാനം 29-നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ്: തീരുമാനം 29-നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

‘നില ഗുരുതരമാണെന്ന് അറിഞ്ഞിട്ടും ഉള്ളില്‍ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു, ആ പ്രതീക്ഷയുടെ നാളമാണ് ഇന്നണഞ്ഞത്’; എസ്പിബിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രമേശ് ചെന്നിത്തല

'നില ഗുരുതരമാണെന്ന് അറിഞ്ഞിട്ടും ഉള്ളില്‍ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു, ആ പ്രതീക്ഷയുടെ നാളമാണ് ഇന്നണഞ്ഞത്'; എസ്പിബിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രമേശ് ചെന്നിത്തല

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

21 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

22 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

14 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version