തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം ചെന്നിത്തലയുമായി ആറ് ദിവസമായി സമ്പര്‍ക്കമില്ലാത്തതിനാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ പോകേണ്ടി വരില്ലെന്നാണ് രോഗം സ്ഥിരീകരിച്ച പേഴ്സണല്‍ സ്റ്റാഫ് അറിയിച്ചത്.
രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് ദിവസമായി സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും രോഗം സ്ഥിരീകരിച്ച പേഴ്സണല്‍ സ്റ്റാഫ് വ്യക്തമാക്കി. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് രോഗം സ്ഥിരീകരിച്ച വിവരം പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പ്രോട്ടോക്കോള്‍ പ്രകാരം ഡിഎംഒയെ അറിയിച്ചെങ്കിലും അഞ്ച് ദിവസം കഴിഞ്ഞതിനാല്‍ ചെന്നിത്തല നിരീക്ഷണത്തില്‍ പോവേണ്ടതില്ലെന്നാണ് ഡിഎംഒ അറിയിച്ചതെന്നാണ് രോഗം സ്ഥിരീകരിച്ച പേഴ്സണല്‍ സ്റ്റാഫ് പറഞ്ഞത്.
Discussion about this post