BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

ലോക്ക് ഡൗണിനിടെ മമ്മൂട്ടിയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടി; അനുഭവം വിവരിച്ച് ഇലക്ട്രീഷ്യനായ യുവാവ്; സമൂഹമാധ്യമങ്ങളില്‍ വൈറലായി കുറിപ്പ്

Akshaya by Akshaya
May 16, 2020
in Entertainment
0
ലോക്ക് ഡൗണിനിടെ മമ്മൂട്ടിയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടി; അനുഭവം വിവരിച്ച് ഇലക്ട്രീഷ്യനായ യുവാവ്; സമൂഹമാധ്യമങ്ങളില്‍ വൈറലായി കുറിപ്പ്
37
VIEWS
Share on FacebookShare on Whatsapp

കൊച്ചി: മമ്മൂട്ടി എന്ന മഹാനടനെ നേരില്‍ കണ്ടതിന്റെ അനുഭവം പങ്കുവെച്ച ഒരു ആരാധകന്റെ കുറിപ്പ് വൈറലാവുന്നു. ലോക്ക്ഡൗണിനിടെ മമ്മൂട്ടിയുടെ വീട്ടില്‍ ഇലക്ട്രിക് ജോലികള്‍ സൂപ്പര്‍വൈസ് ചെയ്യാനെത്തിയ ശ്രീജിത്ത് എം എസ്സിന്റെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലാവുന്നത്.

സര്‍ കുറച്ച് ചൂടില്‍ ആണെന്ന് രാവിലെ ആരോ പറയുന്നതു കേട്ടിരുന്നെന്നും ഇതിനു മുന്‍പ് അവിടെ ചെന്നപ്പോള്‍ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അടുത്ത് സംസാരിച്ചിരുന്നില്ല… ആ ഒരു പേടി മനസില്‍ കേറികൂടിയെന്നും ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

പെട്ടെന്നായിരുന്നു സാറിന്റെ എന്‍ട്രി. വെള്ളമുണ്ട് റോസ് ഷര്‍ട്ട് വിത്ത് ബ്ലാക്ക് ഫ്രെയിം പ്ലെയിന്‍ കണ്ണട, താന്‍ ശരിക്കും നോക്കി നിന്നു പോയെന്നും ‘മുന്‍കോപി ,ജാഡക്കാരന്‍, എല്ലാരോടും ഒന്നും മിണ്ടില്ല, ചിരിക്കില്ല’ അങ്ങനെ പലതും തന്റെ മനസ്സിലും ഉണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ കണ്ട മമ്മൂക്ക ഇങ്ങനൊന്നുമല്ലെന്നും ശ്രീജിത്ത് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

” ആദ്യമായി മമ്മുട്ടി എന്ന മഹാനടനെ നേരില്‍ കണ്ട ഒരു അനുഭവ കുറിപ്പ് മാത്രമാണിത്. ആ ഒരു എക്‌സൈറ്റ്‌മെന്റില്‍ കുത്തി കുറിച്ചതാണ് തെറ്റുകുറ്റങ്ങള്‍ പൊറുക്കുക. ഈ ലോക് ഡൗണ്‍ കാലത്തേ നീണ്ട ഒരു മാസ ത്തെ വീട്ടിലിരിപ്പും കഴിഞ്ഞ് തിരികെ വെള്ളിയാഴ്ച യാണ് ജോലിയില്‍ പ്രവേശിച്ചത്.തിരിച്ച് വീട്ടില്‍ എത്തിക്കഴിഞ്ഞാണ് കമ്പനില്‍ നിന്നും വിളിച്ചത്. ‘ഡാ നാളെ മമ്മുട്ടി സാറിന്റെ വീട്ടില്‍ ആണ് വര്‍ക്ക്.. രാവിലെ 9 ന് എത്തണം..അതാരുന്നു കോള്‍. രാവിലെ 9 ന് തന്നെ എത്തി.. ഗേറ്റ് തുറന്ന് അകത്ത് കേറി. മുറ്റം നിറയെ കാറുകള്‍ ആണ് ബെന്‍സ്, പോര്‍ഷെ, ബിഎംഡബ്ല്യൂ, ലാന്‍ഡ് റോവര്‍ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്.

ഞങ്ങളുടെ വര്‍ക്കിന്റ ഫൈനല്‍ സ്റ്റേജ് ടെസ്റ്റിങ്ങിനം മറ്റുമായിട്ടാണ് , പോയത് വര്‍ക്ക് കഴിഞ്ഞു. പോരാനിറങ്ങിയപ്പോള്‍ അവിടുത്തെ സ്റ്റാഫ് വന്നു പറഞ്ഞു ” പോവരൂത് സര്‍ കാണണം എന്ന് പറഞ്ഞു’ എന്ന്. ദൈവമേ എന്താവും എന്ന് ആലോചിച്ച് കിളി പോയി നിന്ന് കുറച്ച് നേരം. പോരാത്തതിനു സര്‍ ഇന്നു കുറച്ച് ചൂടില്‍ ആണെന്ന് രാവിലെ അവിടെ ആരോ പറയുന്നതും കേട്ടു.. ഇതിനു മുന്‍പ് അവിടെ ചെന്നപ്പോള്‍ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അടുത്ത് സംസാരിചിരുന്നില്ല… ആ ഒരു പേടി മനസില്‍ കേറികുടി..
ഞാന്‍ എന്റെ സീനിയറിനെ വിളിച്ചു സിറ്റ്വേഷന്‍ പറഞ്ഞു..’നീ ആ മനസിലേ ബിലാലിനേം മന്നാഡിയാരേയും ഒക്കെ മാറ്റി രാപകലിലെ കൃഷ്ണനേം കാഴ്ചയിലെ മാധവനേം ഒക്കെ മനസ്സില്‍ വിച്ചാരിച്ചോ.. നിന്നേ കൊണ്ട് പററും … നിന്നെ കൊണ്ടേ പറ്റും..’ ഇതാരുന്ന് മറുപടി… ചെറുതല്ലാത്ത ഒരു കോണ്‍ഫിഡന്‍സ് അതിന്ന് കിട്ടില്ല എന്ന് പറയാനാവില്ല… പിന്നെ പണ്ട് അദ്ദേഹത്തെ കാണുവാന്‍ ഷൂട്ടിംഗ് നടക്കുന്നിടങ്ങളില്‍ ഒക്കെ ചെന്ന് ഒരു നോക്ക് കാണാന്‍ പോലും പറ്റാതിരുന്ന ആ അവസ്ഥയെയും അപ്പോഴത്തെ വിഷമത്തേയും ഒക്കെ ഓര്‍ത്തു.
എല്ലാവര്‍ക്കം അങ്ങനെ കിട്ടുന്ന ഒരവസരവും അല്ലല്ലോ… അതും ഇത്രേം അടുത്ത്.. അവസരം ഉപയോഗിക്ക തന്നെ… ശരി, ഞാന്‍ അവിടുത്തെ ഒരാളോട് ഒപ്പം വീട്ടിലേക്ക് ചെന്നു… വാതില്‍ക്കല്‍ തന്നെ സാനിറ്റേസര്‍ വച്ചിരുന്നു കൈ വ്യത്തിയാക്കി.. മാസ്‌ക്ക് വച്ച് , ഞാന്‍ വീടിനു മുമ്പില്‍ ഇരുന്നു… ആദ്യം മാഡം വന്ന് സാര്‍ ഇപ്പോ വരും എന്ന് പറഞ്ഞു, സംസാരിച്ചു.. അതിനിടക്ക് പെട്ടെന്നാരുന്നു സാറിന്റെ എന്‍ട്രി. വെള്ളമുണ്ട് റോസ് ഷര്‍ട്ട് വിത്ത് ബ്ലാക്ക് ഫ്രെയിം പ്ലെയിന്‍ കണ്ണട … ഞാന്‍ നോക്കി നിന്നു പോയി ശരിക്കും ..
എന്തൊ പറഞ്ഞ് കൊണ്ടാരുന്നു സാറിന്റെ വരവ്. എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ആ ബഹളം, എന്നൊടല്ല എന്ന മട്ടില്‍.. ഞാന്‍ ഒരു ഗുഡ്‌മോര്‍ണിംഗ് പറഞ്ഞു,സാര്‍ എന്നോട് ഇരിക്കാനും… അവിടെ ഞങ്ങളുടെ വര്‍ക്ക് നടക്കുന്നു എന്ന് അറിഞ്ഞത് മുതല്‍ അദ്ദേഹത്തെ കാണേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു.. ഇത്ര പെട്ടെന്നാവും എന്ന് കരുതിയതല്ല.. ഞങ്ങളുടെ സിസ്റ്റത്തെ പറ്റിയുള്ള കാര്യങ്ങള്‍ അറിയുവാനാണ് എന്നെ വിളിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു… റിന്യൂവബിള്‍ എനര്‍ജിയെ പറ്റിയും ഈ കാലത്ത് അതിന്റെ ആവശ്യകതയേ പറ്റിയും അദ്ദേഹം ഒരു പാട് സംസാരിച്ചു..

പിന്നീടത് ടെസ്ല കാറുകളിലേക്കും വിദേശ രാജ്യങ്ങളില്‍ അദ്ദേ ഹം കണ്ടതും അറിഞ്ഞതും ആയ ആധുനിക ടെക്‌നോളജികളിലേക്കും.. എന്തിന് കോറോണ യെപ്പറ്റി വരെ ആയി… അദ്ദേഹം പറഞ്ഞ ഓരോ വിഷയങ്ങളിലും അദ്ദേഹത്തിനുള്ള ജ്ഞാനം വളരെ അധികം എന്നെ അത്ഭുതപ്പെടുത്തി… തൊട്ട് മുന്‍പ് വരെ, പലരും പറഞ്ഞിട്ടുള്ള മുന്‍ധാരണകളായിരുന്ന.. ‘മുന്‍കോപി ,ജാഡക്കാരന്‍, എല്ലാരോടും ഒന്നും മിണ്ടില്ല, ചിരിക്കില്ല’ അങ്ങനെ പലതും എന്റെ മനസ്സിലും ഉണ്ടായിരുന്നു.. എന്നാല്‍ ഞാന്‍ കണ്ട മമ്മൂക്ക ഇങ്ങനൊന്നുമല്ല കേട്ടോ.

തന്റെ മുന്നിലെത്തുന്ന ഏതൊരാളെയും ഒരു പോലെ കാണുകയും ,നമ്മളോട് ഓരോ കാര്യങ്ങള്‍ ചോദിക്കുകയും നമ്മള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുകയും .. ഓരോ വാക്കിലും ഉള്ള ആ കരുതലും സ്‌നേഹവും ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. ഏകദേശം ഒരു മണിക്കറോളം ഏതാണ്ട് ഒരു സിനിമയുടെ ഇന്റര്‍വെല്ലോളം അദ്ദേഹത്തോട് സംസാരിച്ചു.. പേടിച് കേറിച്ചെന്ന എന്റെ കോണ്‍ഫിഡന്‍സ് ലെവല്‍ തന്നെ മാറ്റിയ ജീവിതത്തില്ലേ തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍. അദ്ദേഹം എന്നെയും ഞങ്ങളുടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചു..

എനിക്ക് ശരിക്കും സന്താഷമായി.. ഇത്ര നേരം ഞാന്‍ കാര്യങ്ങള്‍ സംസാരിച്ചത് എന്റെ കേള്‍വിക്കാരനായത് ലോകം കണ്ട മഹാനടന്‍ ആണ്.. നമ്മുടെ സ്വന്തം മമ്മുക്ക ആണ്.. ഞാനിറങ്ങാന്‍ തുടങ്ങിയപ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു… എന്റെ അനിയന്‍ ശ്രീകാന്ത് തലക്ക് പിടിച്ച ഒരു മമ്മുട്ടി ആരാധകനാണ് .. എന്നെങ്കിലും ഇതുപോലൊരു സീന്‍ ഉണ്ടാവും എന്നും അന്ന് അദ്ദേഹത്തെക്കാണിക്കുവാന്‍ അവന്റെ കുറച്ച് ഫോട്ടോസ് ,എന്റെ മൊബൈലില്‍ കരുതി വച്ചിരുന്നു, മനസ്സില്‍ ഒരു പാട് വട്ടം ആലോചിച്ചും പറഞ്ഞും തഴമ്പിച്ച സീന്‍
പൗലോ കൊയ്ലോ പറഞ്ഞ പോലെ… ‘നാം ശക്തമായി എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ലോകവും സകല ജീവജാലങ്ങളും അത് സാധ്യമാക്കുവാന്‍ നമ്മുടെ കൂടെ നില്‍ക്കും..’ ഞാന്‍ ചോദിച്ചു ..’എനിക്കൊരു ഓട്ടോഗ്രാഫ് തരുമോ മമ്മുക്ക, അനുജന്‍ വലിയൊരു ആരാധകനാണ്’ ,ഞാന്‍ അവന്റെ ഫോട്ടോയും കാണിച്ചു കൊടുത്തു.. അദ്ദേഹം ചിരിച്ചു.. ‘ആഹാ ഇവന്‍ എന്ത് ചെയ്യുന്നു’? എന്നോരു മറുപടിയും..ഞാന്‍ മറുപടി പറഞ്ഞ് ,അപ്പോഴേക്കും എന്റെ ഡയറി കൊടുത്തു. എന്റേ ഡയറിയില്‍ ഏപ്പോഴും ഉണ്ടാവാറുള്ള പേന അന്നേരം കാണുന്നില്ല, അദ്ദേഹം സ്വന്തം പേന പറഞ്ഞെടുപ്പിച്ചു

എന്നിട്ട് ചോദിച്ചു ‘അവന്റെ പേര് എന്താ?’ ഞാന്‍ പേരു പറഞ്ഞു… അദ്ദേഹം ഒരു ചെറു ചിരിയോടെ സ്‌നേഹാന്വേഷണങ്ങള്‍ കുറിച്ചു.. Dear Sreekanth with love Mammootty.. അദേഹം വിച്ചാരിച്ചിട്ടുണ്ടാവുമോ ഒരു സെല്‍ഫിക്കും ഒരു ഫോട്ടോയ്ക്കും പുറകേ ക്യൂ നില്‍ക്കുന്ന ഈ കാലത്ത് ഓട്ടോഗ്രാഫ്! എന്തായാലും കോവിഡ് കാലമലേ വറൈറ്റി പിടിച്ചെക്കാന്ന് വച്ചു. അതിലും എന്നെ വിസ്മയിപ്പിച്ചത് ഇനി നടന്നതാണ് : ഞാന്‍ ഒരു നന്ദിയും യാത്രയും പറഞ്ഞിറങ്ങുമ്പോള്‍ മമ്മൂക്ക പറഞ്ഞു ‘ഈ കോവിഡും ബഹളവുംക്കെ കഴിഞ്ഞ് നീ അവനുമായിട്ട് വാ നമ്മുക്ക് ഫോട്ടോ എടുത്തേക്കാം’ എന്ന്.

ഇതിലും വലുതായി എന്താ വേണ്ടത് … ‘ശരി മമ്മൂക്ക’ എന്ന് പറഞ്ഞ് മനസ്സ് നിറയെ സന്തോഷത്തോടെ ഞാന്‍ അവിടുന്നിറങ്ങി… ശരിക്കും അവനടങ്ങുന്ന ആരാധകരുടെ ആവേശവും ഊര്‍ജവും അവരില്‍ നിറയ്ക്കുന്നത് ,. ദിനംതോറും അത് അളവറ്റതായി വളരുന്നതും .. ഓരോ മമ്മുട്ടി സിനിമയ്ക്കു വേണ്ടിയും കാത്തിരുന്ന് ഓരോ സീനും കൈയടിച്ചും ആര്‍പ്പുവിളിച്ചും ‘സ്‌നേഹത്തോടെ ‘മമ്മുക്ക… മമ്മുക്ക’.. വിളികളോടെ സ്വികരിക്കുന്നതും .. കാരണം മനസ്സില്‍ എന്നും നന്മ മാത്രം സൂക്ഷിക്കുന്ന നമ്മുടെ സ്വന്തം ആ വൈക്കത്തുക്കാരന്റെ ഓരോരുത്തരോടും ഉള്ള സ്‌നേഹവും കരുതലും ആണ്… ഇനിയും ആടാത്ത ഒരു പാട് പകര്‍ന്നാട്ടങ്ങള്‍ക്കായി കാത്തിരിക്കുന്നു..

നമുക്ക് ചുറ്റിനും ഉള്ള നാം അറിയുന്ന ഒരു പാട് ആളുകള്‍ക്ക് ഇതിലും മനോഹരമായ ഒരു പാട് അനുഭവങ്ങള്‍ ഉണ്ടാവാം.. എന്നാലും എനിക്കെന്റെത് എന്നും വളരെ Special ആണ്.. ദശാബ്ദങ്ങളായി നാം വെള്ളിത്തിരയില്‍ കണ്ടും ആരാധിച്ചും പോന്ന ഈ നടനവിസ്മയത്തെ ഒന്നു കാണാന്‍ കൊതിക്കാത്ത മലയാളികള്‍ ഉണ്ടാവില … എന്നെ പോലെ ഒരു സാധാരണക്കാരനു ആ കാഴ്ച്ച നല്‍കിയ സന്തോഷം മനസ്സില്‍ എന്നും മായാതെ തന്നെ നില്‍ക്കും..ഒരു പാട് വലിയ ആഗ്രഹങ്ങളും അവ ഒരു നാള്‍ നമ്മളെ തേടി എത്തും എന്ന് വിശ്വസവും ആയി മുന്നോട്ട് പോവുന്ന ഓരോ ആളുകള്‍ക്കും ഇതൊരു പ്രചോദനമാവട്ടെ.. എന്ന് പ്രത്യാശിക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങളും സാധിക്കപ്പെടട്ടെ… ജീവിതത്തിലേ ഒരിക്കലും മറക്കാത്ത ഒരു ദിനം സമ്മാനിച്ച സ്വന്തം മമ്മൂക്ക ഒരു പാട് നന്ദി”.

Tags: actor mammootyFB POSTmammooty fanssreejith
Previous Post

ബെക്കിങ്ഹാം കൊട്ടാരം ഉള്‍പ്പെടെയുള്ള രാജഭവനങ്ങള്‍ ഈ വര്‍ഷം സഞ്ചാരികള്‍ക്ക് തുറന്നുനല്‍കില്ല

Next Post

90കാരിയായ മുത്തശ്ശിയെ തീകൊളുത്തി; തൊടുപുഴയില്‍ യുവാവ് അറസ്റ്റില്‍, മരണത്തോട് മല്ലടിച്ച് പാപ്പിയമ്മ

Next Post
90കാരിയായ മുത്തശ്ശിയെ തീകൊളുത്തി; തൊടുപുഴയില്‍ യുവാവ് അറസ്റ്റില്‍, മരണത്തോട് മല്ലടിച്ച് പാപ്പിയമ്മ

90കാരിയായ മുത്തശ്ശിയെ തീകൊളുത്തി; തൊടുപുഴയില്‍ യുവാവ് അറസ്റ്റില്‍, മരണത്തോട് മല്ലടിച്ച് പാപ്പിയമ്മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

മണിയുടെ ഭാര്യ എന്നതില്‍ പരം എന്ത് വിധിയാണ് ഒരു സ്ത്രീ ജന്മത്തില്‍ അനുഭവിക്കേണ്ടത്! ‘വിധവകളായ’ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്‍ക്കാനായത്;  അഡ്വ. സംഗീത ലക്ഷ്മണ

മണിയുടെ ഭാര്യ എന്നതില്‍ പരം എന്ത് വിധിയാണ് ഒരു സ്ത്രീ ജന്മത്തില്‍ അനുഭവിക്കേണ്ടത്! ‘വിധവകളായ’ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്‍ക്കാനായത്; അഡ്വ. സംഗീത ലക്ഷ്മണ

July 15, 2022
അവസാന നിമിഷം ട്രെയിന്‍ റദ്ദാക്കി: വിദ്യാര്‍ഥിയ്ക്ക് വേണ്ടി ടാക്‌സി ഏര്‍പ്പാടാക്കി നല്‍കി റെയില്‍വേ ജീവനക്കാര്‍

അവസാന നിമിഷം ട്രെയിന്‍ റദ്ദാക്കി: വിദ്യാര്‍ഥിയ്ക്ക് വേണ്ടി ടാക്‌സി ഏര്‍പ്പാടാക്കി നല്‍കി റെയില്‍വേ ജീവനക്കാര്‍

July 15, 2022
ജനങ്ങളെ അക്രമങ്ങളില്‍ നിന്നും രക്ഷിക്കാനാണ് രാഷ്ട്രീയത്തിലിറങ്ങിയത്; യോഗി ആദിത്യ നാഥ്

ആഗസ്റ്റ് 15ന് അവധിയില്ല: പൊതുഅവധി റദ്ദാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

July 15, 2022
‘എന്റെ ഹീറോ, സ്വപ്നം പോലെ ഡോക്ടര്‍ സാമുവലായി, ഇന്ന് വെളുപ്പിന് അയാള്‍ പോയി’; ഓര്‍മ്മക്കുറിപ്പുമായി ലാല്‍ ജോസ്

‘എന്റെ ഹീറോ, സ്വപ്നം പോലെ ഡോക്ടര്‍ സാമുവലായി, ഇന്ന് വെളുപ്പിന് അയാള്‍ പോയി’; ഓര്‍മ്മക്കുറിപ്പുമായി ലാല്‍ ജോസ്

July 15, 2022
‘രമ സീതാദേവിയ്ക്ക് തുല്യ’: മണിയാശാനേ നിങ്ങള്‍ക്ക് ദൈവ ശിക്ഷ ഉണ്ടാകും; പിസി ജോര്‍ജ്ജ്

‘രമ സീതാദേവിയ്ക്ക് തുല്യ’: മണിയാശാനേ നിങ്ങള്‍ക്ക് ദൈവ ശിക്ഷ ഉണ്ടാകും; പിസി ജോര്‍ജ്ജ്

July 15, 2022
ലുലു മാളിലെ നമസ്‌കാരം; മാനേജ്‌മെന്റിന് എതിരെ കേസെടുത്ത് പോലീസ്; നടപടി മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ

ലുലു മാളിലെ നമസ്‌കാരം; മാനേജ്‌മെന്റിന് എതിരെ കേസെടുത്ത് പോലീസ്; നടപടി മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ

July 15, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.