വിവാഹവേദിയിലേക്ക് പൊളിപ്പന്‍ നൃത്തച്ചുവടുകളുമായി കയറി വരുന്ന വധുവിന്റെ വീഡിയോ വൈറലാവുന്നു. വരന് കിടിലന്‍ സര്‍പ്രൈസ് നല്‍കാനാണ് വധുവും കൂട്ടരും വിവാഹവേദിയില്‍ എത്തിയത്.
വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. എന്നാല്‍ സദാചാര കണ്ണിലൂടെ വിമര്‍ശിക്കുന്നവരും കമന്റുമായി എത്തിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ അഞ്ജലിയാണ് ഈ ഡാന്‍സിങ് വധു. തന്റെ പ്രിയതമന്‍ വരുണിന് ഒരു സര്‍പ്രൈസ് നല്‍കണം എന്ന ചിന്തയിലാണ് അഞ്ജലി തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി വിവാഹവേദിയിലേക്ക് എത്തിയത്.
വരന്‍ മാത്രമല്ല, അവിടെ കൂടിയിരുന്നവരില്‍ പലരേയും ഈ സര്‍പ്രൈസ് ഞെട്ടിച്ചു. എല്ലാവരും ഏറെ സന്തോഷത്തോടെയാണ് അതെല്ലാം സ്വീകരിച്ചതും. എന്നാല്‍ അഭിപ്രായം പറയുക എന്നതിലുപരി ഇവരുടെ ബന്ധം തകരും എന്ന രീതിയിലുള്ള പ്രവചനങ്ങളും അധിക്ഷേപങ്ങളും സൈബര്‍ ലോകത്തുണ്ടായി. ”ഈ ചെക്കന്റെ കാര്യം പോക്കാ, ഡിവോഴ്‌സ് ഉറപ്പിച്ചു” എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
എന്തായാലും അഞ്ജലി നല്‍കിയ സര്‍പ്രൈസിന്റെ ഞെട്ടലില്‍ നിന്ന് വരുണ്‍ ഇതുവരെ മോചിതനായിട്ടില്ല. സദാചാരവാദവുമായി വരുന്നവരോട് ‘ഞങ്ങളെ വെറുതെ വിടൂ’ എന്നേ ഇവര്‍ക്കു പറയാനുള്ളൂ
Beautiful dance <3 #marriage #bride
Posted by Priya Vanitha on Friday, January 10, 2020
















Discussion about this post