കണ്ണൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കപ്യാരും സുഹൃത്തും അറസ്റ്റില്‍. സ പഴയങ്ങാടിക്കു സമീപമുള്ള ദേവാലയത്തിലെ കപ്യാര് സ്റ്റാന്‍ലി ഫെര്‍ണാണ്ടസ് (58), സുഹൃത്തായ റെജിനോള്‍ഡ് സിഗ്നി (63) എന്നിവരാണ് പിടിയിലായത്.
പഴയങ്ങാടി എസ്ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് വാടിക്കലിലെ നഴ്സറിക്ക് സമീപം വച്ചു വിദ്യാര്‍ത്ഥിനിയെ സ്റ്റാന്‍ലിയും റെജിനോള്‍ഡും ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയത്. ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Discussion about this post