ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി തന്നെ ജയിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അതേസമയം രാജ്യത്ത് പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിന് താനില്ലെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
എന്‍ഡിയുമായി നടത്തിയ അഭിമുഖത്തില്‍ ആണ് കേന്ദ്രമന്ത്രി പ്രതികരണം അറിയിച്ചത്. മോഡിയുടെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നു ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഭൂരിപക്ഷം നേടുമെന്നും മോഡി തന്നെ വീണ്ടും പ്രധാനമന്ത്രിയാവുമെന്നുള്ള ആത്മവിശ്വാസമുണ്ടെന്നും അദേഹം പറഞ്ഞു.
ഒരു കറുത്ത കുതിരയാവാന്‍ താനില്ലെന്നും പ്രധാനമന്ത്രി ആകണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. കൂടാതെ ലോക്സഭയിലേക്ക് ഉത്തര്‍പ്രദേശ് പരമാവധി എംപിമാരെ സംഭാവന ചെയ്യുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
Discussion about this post