മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 2007 ല്‍ അമല്‍ നീരദ് അണിയിച്ച് ഒരുക്കിയ ‘ബിഗ് ബി’ എന്ന ചിത്രം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ‘ബിലാല്‍ ജോണ്‍ കുരിശിങ്കലി’നെ ആരാധകര്‍ ഇന്നും ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന ഒന്നാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് നേരത്തേ അമല്‍ നീരദ് അനൗണ്‍സ് ചെയ്തിരുന്നു. മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ബിലാലിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള കാത്തിരിപ്പ് കഠിനമാണെന്ന് പറഞ്ഞ് നടന് ബാല ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്.
മലയാളത്തില്‍ നടന് ബാലയ്ക്ക് ലഭിച്ച നല്ലൊരു കഥാപാത്രമായിരുന്നു ബിഗ് ബിയിലേത്. ബിലാലിന്റെ അനുജന്മാരില് ഒരാളായ ജോണ്‍ കുരിശിങ്കല്‍ എന്ന മുരുകനായാണ് ബാല സ്ക്രീനിലെത്തിയത്. ‘ഈ പോസ്റ്റര്‍ നിങ്ങളുമായി പങ്കുവെക്കാതിരിക്കാന്‍ സാധിക്കുന്നില്ല. ഏറ്റവും സ്റ്റൈലിഷും ധീരനുമായ ബിലാല്‍ ഒരിക്കല്‍ക്കൂടി സ്ക്രീനിലെത്തുന്നതിനുള്ള കാത്തിരിപ്പ് കഠിനം തന്നെ’ ബാല ഫേസ്ബുക്കില്‍ കുറിച്ചു.
2007 ഏപ്രില്‍ 14 നാണ് ബിഗ് ബി തീയ്യേറ്ററിലെത്തിയത്. മമ്മൂട്ടിയ്ക്ക് പുറമെ മനോജ് കെ ജയന്, മണിയന്‍പിള്ള രാജു, ഇന്നസെന്റ്, ബാല, വിജയരാഘവന്, തമിഴ് താരം പശുപതി, ബോളിവുഡ് താരം നഫീസ അലി, ലെന, മംമ്ത മോഹന്‍ദാസ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
Discussion about this post