ദിലീപ് നായകനായ ഭഭബ നൂറ് ദിവസം ഓടാന്‍ വേണ്ടി പഴവങ്ങാടി ഗണപതിയ്ക്ക് 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയായിരുന്നു സത്യഭാമയുടെ പ്രതികരണം.
”പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു ദിലീപിന്റെയും, സുഹൃത്തുകളുടെയും ഇന്ന് ഇറങ്ങിയ സിനിമ മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നു. 100% എന്റര്‍ടെയ്ന്‍മെന്റ് പെര്‍ഫോമന്‍സ് എന്നാണ് എറണാകുളത്തുള്ള ഗീതാഞ്ജലി പറയുന്നത്. ഏറ്റവും ചുരുങ്ങിയത് 100 ദിവസം ഓടുമെന്ന് എന്റെ മനസ് പറയുന്നുണ്ട്.”- സത്യഭാമ കുറിച്ചു.
100 ദിവസം ഓടിയാല്‍ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഞാന്‍ നേര്‍ന്നിട്ടുണ്ട്. 10% വരുന്ന അവള്‍ക്കൊപ്പം മനുഷ്യരെ, 90% വരുന്ന ‘അവനൊപ്പം’ മനുഷ്യര്‍ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ചയാണ് കേരളത്തിലെ ഒട്ടുമിക്ക സിനിമ പ്രദര്‍ശന കേന്ദ്രങ്ങളിലും കാണുന്നത്” എന്നും സത്യഭാമയുടെ കുറിപ്പില്‍ പറയുന്നു.
















Discussion about this post