ചെന്നൈ: വിജയ് ചിത്രം ജനനായകന്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്.
സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതെന്തിനാണെന്ന് കോടതി മുമ്പ് വാദത്തിനിടെ ചോദിച്ചിരുന്നു. കമ്മിറ്റിയില്‍ അംഗമായ ഒരാള്‍ തന്നെ പരാതിക്കാരനാകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും സി ബി എഫ് സി ചെയര്‍മാന് ഇടപെടാമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.










Discussion about this post