ചെന്നൈ: കോണ്‍ഗ്രസിന്റെ പൊതുയോഗത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന കസേരകളുടെ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്ത്തകന് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. തമിഴ്നാട്ടിലെ വിരുത് നഗറില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
ഒഴിഞ്ഞ കസേരകളുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ ഒരുസംഘം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ദേശീയ മാധ്യമങ്ങളാണ് സംഭവത്തിന്റെ ദൃശ്യം പുറത്തു വിട്ടത്. എന്താണ് സംഭവിക്കുന്നതെന്ന് മൈക്കിലൂടെ വിളിച്ച് ചോദിക്കുന്നതും കേള്‍ക്കാം.
തമിഴ് വാരികയിലെ ഫോട്ടോഗ്രാഫറായ ആര്‍എം മുത്തുരാജാണ് ആക്രമത്തിനിരയായത്. ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുത്തുരാജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
#WATCH Tamil Nadu: Congress workers manhandle and thrash photojournalists who were allegedly clicking pictures of empty chairs at a public rally by the party in Virudhunagar. (06.04.2019) pic.twitter.com/epTiD9iLtK
— ANI (@ANI) April 7, 2019
Discussion about this post