ആലപ്പുഴ: കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ആലപ്പുഴയിൽ ആണ് സംഭവം. ആക്രമിക്കപ്പെട്ട കുടുംബം കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി നൽകി.
ആലപ്പുഴ ചാരുംമൂട്ടിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കുടുംബത്തിൻ്റെ പരാതിയിൽ ചാരുംമൂട് പൊലീസ് ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു.
എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിന് അഭിവാദ്യമർപ്പിച്ചായിരുന്നു മാർച്ച്. ഇതിനിടെ ഇതുവഴി കടന്നുപോയ പത്തനാപുരം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പ്രകടനം കടന്നുപോകുന്ന വഴിയിൽ വാഹനം നിർത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ കാർ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Discussion about this post