വയനാട്: കുറച്ച് ദിവസം മുമ്പ് ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമുല്‍ ബേബി എന്ന് വിളിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധിയെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് അമുലിന്റെ പരസ്യം. രാഹുലിന്റെ കാരികേച്ചര്‍ പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്.
വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടര്‍? ( ബട്ടര്‍ ചേര്‍ത്ത് ഇത് കഴിക്കുമോ) എന്നും രാഹുലിന്റെ ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്. അമുല്‍ ഔദ്യോഗിക ഫേസ്ബുക്ക് വഴിയാണ് ഈ പരസ്യം പങ്കുവെച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെയാണ് പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രണ്ടുസീറ്റുകളിലായി മത്സരിക്കുന്നുവെന്ന അടിക്കുറിപ്പും ഇതിന് നല്‍കിയിട്ടുണ്ട്.
പരസ്യത്തില്‍ അമുല്‍ – അമേഠി കാ പറാത്ത (അമേഠിയുടെ പറാത്ത) എന്നും കാണാം. വളരെ വേഗത്തില്‍ പരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതേസമയം ഇതിനെ അനുകൂലിച്ചും കുറ്റപ്പെടുത്തിയുമുള്ള ധാരാളം കമന്റുകള്‍ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.
Discussion about this post