ന്യൂഡല്‍ഹി: ആര്‍സിബിക്കെതിരായ മത്സരശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനായി ഡല്‍ഹിയിലെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ജോണി ബെയര്‍സ്റ്റോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. തകര്‍പ്പന്‍ സെഞ്ച്വറിക്ക് ശേഷം ഡല്‍ഹിയിലെത്തിയ ജോണി ബെയര്‍സ്റ്റോയും അദ്ദേഹത്തെ സ്വീകരിക്കുന്ന ഹോട്ടല്‍ ജീവനക്കാരിയായ യുവതിയും കണ്ണില്‍-കണ്ണില്‍ ഒന്നുനോക്കിയതാണ് എല്ലാ സംഭവങ്ങളുടെയും പിന്നില്‍. ടീം ഹോട്ടലിലേക്ക് കയറുമ്പോഴുള്ള ഈ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഡല്‍ഹിയിലെ ഹോട്ടലില്‍ താരങ്ങളെ ഓറഞ്ച് ഷോള് അണിയിച്ച് പരമ്പരാഗത രീതിയിലാണ് ജീവനക്കാര്‍ വരവേറ്റത്. ബെയര്‍സ്റ്റോയേയും ഇതേ രീതിയില്‍ തന്നെയാണ് എതിരേറ്റത്. എന്നാല്‍ ഏതോ നിമിഷത്തില്‍ ഇരുവരുടേയും കണ്ണുകള്‍ പരസ്പരമൊന്ന് കൊരുത്തു. ആ നിമിഷമെടുത്ത ചിത്രം എന്നാല്‍ ഇരുവരേയും പ്രണയിതാക്കളായി ചിത്രീകരിച്ചിരിക്കുകയാണ്.
സോഷ്യല്‍മീഡിയയില്‍ ആഘോഷമായ ചിത്രത്തിന് ചിലര്‍ നല്കുന്ന കമന്റുകളും രസകരമാണ്. സാക്ഷി-ധോണി പ്രണയം ആവര്‍ത്തിക്കുമോയെന്നാണ് ചിലരുടെ കമന്റ്. ഈ നിമിഷം അതിവിദഗ്ധമായി ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നും സോഷ്യല്‍മീഡിയ വാഴ്ത്തുന്നുണ്ട്.
Next level eye contact😂😂😂😂
— sanjay (@amsanjay18) April 2, 2019
Another pair like @msdhoni # sakshi dhoni …
— Vamsidhar Reddy K (@Vamsidhar23147) April 2, 2019
Discussion about this post