സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന ചലഞ്ചാണ് ‘ടെന്‍ ഇയര്‍ ചലഞ്ച്.’ സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ഇപ്പോള്‍ ഈ ചലഞ്ചിന് പിന്നാലെയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് നടി മഞ്ജു വാര്യരുടെ ചിത്രങ്ങളാണ്. താരത്തിന്റെ ’20 ഇയര്‍ ചലഞ്ചുമായി’ സംവിധായകന് സന്തോഷ് ശിവനാണ് രംഗത്തെത്തിയിരിക്കുന്നത്. ഇരുപതു വര്‍ഷത്തെ ഇടവേളകളിലുള്ള മഞ്ജു വാര്യരുടെ രണ്ട് ചിത്രങ്ങളാണ് സംവിധായകന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
1998ല്‍ ഒരു മാഗസിന് വേണ്ടി മലയാളി മങ്കയായി അണിഞ്ഞൊരുങ്ങിയുള്ള മഞ്ജുവിന്റെ ചിത്രവും 2018ല്‍ അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിലെ മഞ്ജുവിന്റെ ലുക്കുമാണ് ചിത്രത്തിലുള്ളത്.
രണ്ട് ചിത്രങ്ങളിലും അതീവ സുന്ദരിയായിട്ടാണ് താരമുള്ളത്.
ഉറുമിക്കു ശേഷം സന്തോഷ് ശിവന് മലയാളത്തില്‍ ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന് ഷാഹിര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discussion about this post