കൊച്ചി: നടി ശീതള്‍ തമ്പിയുടെ പരാതി തള്ളി ഫൂട്ടേജ് സിനിമയുടെ നിര്‍മാതാക്കള്‍ രംഗത്ത്. ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോള്‍ വേണ്ട ചികിത്സ നല്‍കിയെന്ന് ഫൂട്ടേജ് സിനിമയുടെ നിര്‍മാതാക്കള്‍ പ്രതികരിച്ചു. പരിക്കേറ്റ് വിശ്രമിക്കുമ്പോഴും സഹായം നല്‍കിയെന്നും നിര്‍മാതാക്കളായ മൂവി ബക്കറ്റ് വ്യക്തമാക്കി.
അതേസമയം, ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുമ്പോള്‍ ശീതളിന് കാര്യമായ രീതിയില്‍ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
Discussion about this post