തിരുനന്തപുരം: ശബരിമലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി തയ്യാറാണെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാനുള്ള ഇടപെടലുകളാണ് ദേവസ്വം ബോര്‍ഡ്
തുടക്കം മുതല്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം പ്രശ്നങ്ങള്‍ പരിഹരിക്കാനായി ദേവസ്വം ബോര്‍ഡും താനും കഴിയാവുന്നതെല്ലാം ചെയ്യുമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല സ്ത്രീ പ്രവേശനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ തയ്യാറാണെന്നുമാണ് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞിരുന്നു.
Discussion about this post