തൃശൂര്‍: തൃശ്ശൂരില്‍ ഒമ്പതു വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 44കാരന് 10 വര്‍ഷം തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോടശേരി സ്വദേശി സുകുമാരനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ട് ശിക്ഷ വിധിച്ചത്.
ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി വിവീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്. 2019 നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.
പിഴ സംഖ്യ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിലുണ്ട്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 17 സാക്ഷികളേയും 18 രേഖകളും പ്രതിഭാഗത്തുനിന്നും രണ്ടു സാക്ഷികളെയും ഒരു രേഖയും തെളിവുകളായി ഹാജരാക്കിയിരുന്നു.
















Discussion about this post