മധുവിധു തീരുന്നതിന് മുമ്പ് നവവരനെ ലക്ഷ്വദ്വീപില്‍ ജോലിക്ക് വിടാതിരിക്കാന്‍ ഒതളങ്ങ കഴിച്ച ഇരുപത്തി മൂന്നുകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴയിലെ ചേര്‍ത്തലയിലാണ് സംഭവം. അശ്വതി എന്ന യുവതിയാണ് ഭര്‍ത്താവിന്റെ യാത്ര താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഒതളങ്ങ കഴിച്ചത്. അശ്വതിയെ ഉടന്‍ ആശുപത്രിയിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചേര്‍ത്തല കുത്തിയതോട് അശ്വതി ഭവനത്തില്‍ മോഹന്‍ദാസ് ഗിരിജ ദമ്പതികളുടെ മകളാണ് അശ്വതി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് വൈക്കം ഉദയനാപുരം നേരേ കടവ് പുതുവല്നികത്ത് ശരത്തുമായി അശ്വതിയുടെ വിവാഹം നടന്നത്. എന്നാല്‍ മധുവിധു തീരുന്നതിന് മുമ്പേ ശരത്തിന് ലക്ഷ്വദ്വീപിലേക്ക് ജോലിക്ക് പോകേണ്ടി വന്നു.
ശരത്തിനെ വിദേശത്തേക്ക് വിടാന്‍ അശ്വതിക്ക് താത്പര്യമില്ലായിരുന്നു. ശരത്തിന്റെ യാത്ര മുടക്കുന്നതിനായി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് അശ്വതി ഒതളങ്ങ കഴിക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാര്‍ അശ്വതിയെ വൈക്കം ഗവണ്മെന്റ് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ഭര്‍ത്താവിന്റെ യാത്ര മുടക്കുക, തന്നെ ആശുപത്രിയില്‍ നിന്ന് ഭര്‍ത്താവ് പരിചരിക്കുക, ആശുപത്രിയില്‍ അവശ നിലയില്‍ കിടക്കുന്ന തന്റെ സമീപത്ത് ആശ്വാസമായി നവ വരന് ഇരിക്കുക…ഇതൊക്കെയായിരുന്നു താന്‍ കണ്ട സ്വപ്നങ്ങള്‍ എന്നും മരിക്കും മുമ്പ് അശ്വതി പങ്കുവയ്ച്ചു. പുലര്‍ച്ചെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോലീസ് നടപടിക്കുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി.
വിവാഹത്തിനുശേഷം നാട്ടില്‍ ജോലിയില്ലാത്തതിനാല്‍ ലക്ഷദ്വീപില്‍ ജോലിക്ക് പോകണമെന്ന തന്റെ താല്പര്യത്തെ അശ്വതി എതിര്‍ത്തിട്ടും, പോകുമെന്ന് നിര്‍ബന്ധം പിടിച്ചതാണ് വഴക്കുണ്ടാകാനും തുടര്‍ന്ന് ഒതളങ്ങ കഴിക്കുവാനും കാരണമെന്ന് ഭര്‍ത്താവ് ശരത്ത് പറഞ്ഞു. ഭര്‍ത്താവ് ശരത്തിനെതിരേ പരാതി നല്കാന് അശ്വതിയുടെ ബന്ധുക്കള്‍ തയാറായിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി.
Discussion about this post