ന്യൂഡല്‍ഹി; മഹാരാഷ്ട്ര ഗവര്‍ണ്ണറുടെ നടപടിയ്ക്ക് എതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് കൂടുതല്‍ സമയം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഗവര്‍ണ്ണര്‍ പക്ഷപാതം കാണിക്കുന്നുവെന്നാണ് ശിവസേന ഹര്‍ജിയില്‍ ആരോപിക്കുന്നത്. ബിജെപിക്ക് 48 മണിക്കൂര്‍ സമയം കൊടുത്തു. ശിവസേനയ്ക്ക് 24 മണിക്കൂര്‍ മാത്രമാണ് നല്‍കിയതെന്നും ശിവസേന ആരോപിച്ചു. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി ശുപാര്‍ശ ചെയ്തു.കുതിരക്കച്ചവടത്തിന് ഇടനല്‍കില്ലെന്നും, സംസ്ഥാനത്ത് ഭരണ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
Discussion about this post