വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത് 1.89 ലക്ഷം പേര്‍ക്കാണ്. ഇതോടെ ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം 1.14 കോടിയായി ഉയര്‍ന്നു. ഇതുവരെ 532861 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
64.34 ലക്ഷം പേരാണ് ഇതുവരെ രോഗവിമുക്തി നേടിയത്. നിലവില്‍ 58,530 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് അമേരിക്കയിലാണ്. ഇതുവരെ 29.36 ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 1.32 ലക്ഷം പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ കഴിഞ്ഞ ദിവസം 1111 പേരാണ് മരിച്ചത്. ഇതോടെ ബ്രസീലില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 64,365 ആയി ഉയര്‍ന്നു. ഇതുവരെ 15.78ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. റഷ്യയാണ് മൂന്നാം സ്ഥാനത്ത്. ഇതുവരെ 6.75 ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 10,027 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post