ന്യൂഡല്‍ഹി: സ്വതന്ത്രമായ വ്യവസ്ഥിതിയില്‍ മാത്രമെ നര്‍മ്മം, ആക്ഷേപ ഹാസ്യം തുടങ്ങിയവ നിലനില്‍ക്കുകയുള്ളൂവെന്നും ആക്ഷേപ ഹാസ്യത്തിനു കീഴില്‍ ഇവയ്ക്ക് സ്ഥാനമില്ലെന്നും പ്രസ്താവിച്ച അരുണ്‍ ജെയ്റ്റ്ലിയെ ട്രോളി കോണ്‍ഗ്രസ് മീഡിയാ സെല്‍ ഹെഡ് ദിവ്യ സ്പന്ദന.
മമതാ ബാനര്‍ജിയുടെ ചിത്രം പ്രിയങ്കാ ചോപ്രയുടെ ചിത്രവുമായി ചേര്‍ത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപിയുടെ യൂത്ത് വിങ് നേതാവ് പ്രിയങ്ക ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ജെയ്റ്റ്ലി പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. പ്രിയങ്കാ ശര്‍മ്മയ്ക്ക് സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിനു പിന്നാലെ, മമതയുടെ പോലീസ് നടപടിക്കെതിരെ ജെയ്റ്റ്ലി വിമര്‍ശനമുന്നയിക്കുകയായിരുന്നു.
എന്നാല്‍ മുമ്പ് മോഡിയെ പരിഹസിച്ചതിന് ബിജെപി തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഓര്‍മ്മിപ്പിച്ചു കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ദിവ്യ സ്പന്ദന.
Humour, wit, sarcasm survive in a free society. They have no place in autocracies. Dictators laugh at people. They don’t like people laughing at them. Bengal, today is a case in point.
— Chowkidar Arun Jaitley (@arunjaitley) May 14, 2019
‘നര്‍മം, ആക്ഷേപ ഹാസ്യം എന്നിവ സ്വതന്ത്രമായ വ്യവസ്ഥിതിയില്‍ മാത്രമേ നിലനില്ക്കുകയുള്ളൂ. ഏകാധിപത്യഭരണത്തില്‍ ഇവയ്ക്ക് സ്ഥാനമില്ല. ഏകാധിപതികള്‍ ജനങ്ങളെ നോക്കി ചിരിക്കും. ആളുകള്‍ അവരെ നോക്കി ചിരിക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ല. ബംഗാളില്‍ ഇതാണ് അവസ്ഥ’ എന്ന ജെയ്റ്റ്ലിയുടെ ട്വീറ്റിന് ‘ജെയ്റ്റ്ലി ജീ, നിങ്ങള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ മോഡിയെ പരിഹസിച്ചതിന് എനിക്കെതിരെ എന്തിനായിരുന്നു രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മോഡി ഒരു ഏകാധിപതിയാണെന്നാണോ താങ്കള്‍ പറയുന്നത്’- എന്ന് ദിവ്യ തിരിച്ചടിക്കുന്നു.
Jaitley ji, I agree with you but how come I was charged with sedition for this meme on Modi? Are you saying Modi is a dictator? https://t.co/kPysOKWey5 pic.twitter.com/DisMzC2itN
— Divya Spandana/Ramya (@divyaspandana) May 14, 2019
മോഡി തന്റെ മെഴുകു പ്രതിമയോടൊത്ത് നില്ക്കുന്ന ചിത്രത്തില്‍, മെഴുകു പ്രതിമയുടെ നെറ്റിയില്‍ ചോര്‍ (കള്ളന്) എന്നെഴുതി ട്വീറ്റ് ചെയ്ത സംഭവത്തില്‍ ദിവ്യയ്ക്കെതിരെ നേരത്തെ ബിജെപി നടപടി ആവശ്യപ്പെട്ടിരുന്നു.
Discussion about this post