ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികള്‍ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകള്‍ 5364 ആയി ഉയര്‍ന്നു. 498 പേര്‍ക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു.
കേരളത്തില്‍ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തില്‍ 192 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് കേസുകളില്‍ 31% കേരളത്തിലാണ്.
Discussion about this post