ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ നടപടി എടുത്തില്ലെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ് എംപി സുസ്മിതാ ദേവിന്റെ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുക.
തെരഞ്ഞെടുപ്പ് ദിവസം ഗുജറാത്തില്‍ റാലി നടത്തി, സൈനീകരുടെ പേരില്‍ വോട്ട് തേടി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി എന്നിവയാണ് മോദിക്കും അമിത്ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന പരാതികള്‍.
പ്രധാനമന്ത്രിയും അമിത് ഷായും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും നടപടിയെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഹര്‍ജിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
Discussion about this post