ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ച സഞ്ചാര വിലക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അമേരിക്ക. തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ സഞ്ചാരികള്‍ക്ക് രണ്ട് ഡോസ് വാക്സീനും എടുത്ത ശേഷം അമേരിക്കയില്‍ പ്രവേശിക്കാം.
കൊറോണവ്യാപനം ആരംഭിച്ച 2020 ആദ്യം തന്നെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിദേശസഞ്ചാരികള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. നവംബറില്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഈ ഉത്തരവിന് മാറ്റം വരും.
ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അവര്‍ പൂര്‍ണമായി വാക്സീന് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
Discussion about this post