തിരുവനന്തപുരം: സംസ്ഥാനത്ത് നാളെമുതല്‍ രാത്രി കര്‍ഫ്യു. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു. രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അതേ സമയം പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും. പൊതു ഇടങ്ങളില്‍ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രം മതിയെന്നും തീരുമാനമായി.സിനിമ തീയറ്റര്‍ 7 മണി വരെ മാത്രം പ്രവര്‍ത്തനം. മാളുകളില്‍ കര്‍ശന നിയന്ത്രണം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവരുന്നതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. അതേസമയം, വാക്‌സീന്‍ ക്ഷാമം തുടരുന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയാന്‍ ലക്ഷ്യമിട്ടുളള മെഗാ വാക്‌സിനേഷന്‍ ക്യാംപുകള്‍ ഭൂരിഭാഗവും മുടങ്ങി.
Discussion about this post