മൂത്തമകളുടെ പ്രണയ വിവാഹത്തോട് കടുത്ത എതിർപ്പ്; സാമ്പത്തിക പ്രശ്‌നങ്ങൾക്കൊപ്പം കുടുംബ പ്രശ്‌നങ്ങളും രവീന്ദ്രനെ അലട്ടി; ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതിന് പിന്നിൽ
കട്ടപ്പന: എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന ഇടുക്കി വണ്ടൻമേട് പുറ്റടി ഇലവനാതൊടിയിൽ രവീന്ദ്രൻ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം സ്വയം തീകൊളുത്തി മരിച്ചെന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. ...










